വീടു വാങ്ങിയാൽ ഈ സുന്ദരിയെയും കിട്ടും..!! വിചിത്ര പരസ്യവുമായി യുവതി…

പലതരത്തിലുള്ള ഓഫറുകൾ മാർക്കറ്റിൽ നാം കേട്ടിട്ടുള്ളതാണ്. ഓരോരുത്തരും തങ്ങളുടെ പ്രോഡക്റ്റുകൾ വിൽക്കുന്നതിന് വേണ്ടി പലതരത്തിലുള്ള തന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ തികച്ചും വ്യത്യസ്തമായ ഒരു കോംബോ ഓഫർ ആണ് ഇവിടെ കാണാൻ കഴിയുക. ആരായാലും ഇത് കണ്ടാൽ ഒന്ന് ഞെട്ടിപ്പോകും. ഒരു വീട് വാങ്ങിയാൽ ഭാര്യയെ സൗജന്യമായി ലഭിക്കും.

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു പരസ്യം ആണ് ഇത്. ഇന്തോനേഷ്യയിലെ ഈ ഒറ്റ നില കെട്ടിടം വിൽക്കാൻ നൽകിയ പരസ്യം ഈ വീട് വാങ്ങുന്ന വ്യക്തിക്ക് വീട്ടുടമ്മയായ സ്ത്രീയെ ഭാര്യയായി ലഭിക്കുമെന്നതാണ്. രണ്ട് ബെഡ്റൂം രണ്ട് ബാത്റൂം ഹാൾ ഒരു പാർക്കിങ് സ്പേസ് കൂടാതെ ഫിഷിംഗ് പോണ്ട് ഉള്ള ഈ വീടിന് 75,000 ഡോളർ ആണ് വിലയിട്ടിരിക്കുന്നത്.

ചിത്രത്തിൽ കാണുന്ന സ്ത്രീയാണ് ഭാര്യയായി ലഭിക്കുക. ഈ 40കാരിയായ യുവതി വിധവയാണ്. ഒരു ബ്യൂട്ടി പാർലർ നടത്തുകയാണ് ഇവർ. ഓൺലൈനിൽ നൽകിയിരിക്കുന്ന ഈ പരസ്യം 2015ലെ ആണെങ്കിലും വീട് വിറ്റ് ഉണ്ടായിരുന്നില്ല. പിന്നീടാണ് പരസ്യം കൂടുതലായി ആളുകൾ ശ്രദ്ധിക്കപ്പെടുന്നത്. പലരും ഇത് ഒരു ചർച്ചയാക്കി കഴിഞ്ഞു. വീട് വിൽക്കുന്ന പരസ്യത്തിൽ ഒടുവിലായി ഇങ്ങനെ ഒരു നിബന്ധന ഉണ്ട്.

വീടിന്റെ വിലയായ 75,000 ഡോളർ ഒരു വിലപേശലും സാധ്യമല്ല. ആവശ്യക്കാർ മാത്രം ബന്ധപ്പെടുക. വീട് വാങ്ങുന്നവർ വീട്ടുടമ ആയ വനിതയെ വിവാഹം കഴിക്കാനായി അഭ്യർത്ഥന നടത്താവുന്നതാണ്. ഇതിനോടകം പരസ്യം വൈറലായി കഴിഞ്ഞു. പല തരത്തിലുള്ള പരസ്യങ്ങൾ കാണാൻ കഴിയുമെങ്കിലും ഇത്തരത്തിൽ വ്യത്യസ്തമായ ഒന്ന് ഇതാദ്യമായാണ് ശ്രദ്ധയിൽപ്പെടുന്നത്. പലരും പലതരത്തിലാണ് ഇതിനെപ്പറ്റി കമന്റുകൾ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.