ഒട്ടുമിക്ക ആളുകളും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ബാജി കറി. ചപ്പാത്തി ദോശ പൂരി എന്നിങ്ങനെ ഒട്ടനവധി പലഹാരങ്ങളുടെ നല്ലൊരു കോമ്പിനേഷൻ ആണ് ബാജി കറി. കഴിക്കാൻ ടേസ്റ്റ് ഉള്ള ഒരു കറി തന്നെയാണ് ഇത്. കഴിക്കാൻ രുചിയുള്ളതു പോലെ തന്നെ ഇത് ഉണ്ടാക്കാനും വളരെയധികം എളുപ്പമാണ്. അത്തരത്തിൽ ബാധിക്കറി ഉണ്ടാക്കുന്ന റെസിപി ആണ് ഇതിൽ കാണുന്നത്.
വളരെ അധികം ടേസ്റ്റി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇത്. ഇതിനായി ഏറ്റവും ആദ്യം ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുകയാണ് വേണ്ടത്. ഉരുളക്കിഴങ്ങും വേവിക്കുന്നതിന് വേണ്ടി സാധാരണ നാം അതിന്റെ തൊലികളഞ്ഞ് നുറുക്കാറുണ്ട്. എന്നാൽ ഈ ഒരു കറിക്ക് ഉരുളക്കിഴങ്ങ് വേവിക്കുമ്പോൾ അത് എന്റെ തൊലി കളയേണ്ട ആവശ്യം വരുന്നില്ല.
നല്ലവണ്ണം ഉരുളൻകിഴങ്ങ് കഴുകി അതിന്റെ തൊലിപ്പുറത്തുള്ള മണ്ണെല്ലാം ക്ലീൻ ചെയ്തതിനുശേഷം ഒരു കുക്കറിൽ അല്പം വെള്ളവും ഉപ്പും ചേർത്ത് ഇത് അങ്ങനെ തന്നെ വേവിച്ചെടുക്കാവുന്നതാണ്. പിന്നീട് മൂന്നു നാല് വിസിൽ അടിച്ചതിനുശേഷം ഇത് നല്ലവണ്ണം വെന്തു വരുന്നതാണ്. പിന്നീട് ഇതിന്റെ തൊലിയെല്ലാം ചൂടാറി കഴിഞ്ഞതിനു ശേഷം ഉരിഞ്ഞു.
മാറ്റി ഒരു കയ്യിൽ വച്ചു ഇത് നല്ലവണ്ണം ഉടച്ചു കൊടുക്കാവുന്നതാണ്. പിന്നീട് ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് കടുകും ഉഴുന്ന് പരിപ്പും പൊട്ടിച്ചെടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞത് ആവശ്യത്തിന് പച്ചമുളക് അരിഞ്ഞത് രണ്ട് വറ്റൽമുളക് കീറിയിട്ടത് എന്നിവ ചേർത്ത് നല്ലവണ്ണം വഴറ്റേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.