കറ്റാർവാഴ വണ്ണം വെക്കാനുള്ള ഈയൊരു സൂത്രം ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം നാം ഉപയോഗിക്കുന്ന ഒരു ഔഷധമാണ് കറ്റാർവാഴ. മുഖകാന്തി വർധിപ്പിക്കുന്നതിനും കേശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും രോഗങ്ങളെ മറി .കടക്കുന്നതിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ഇലയുടെ ഉള്ളിലെ വെള്ളനിറത്തിലുള്ള ജെല്ലാണ് നാം ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുള്ളത്.

ഇത്രയേറെ ഗുണകരമായതിനാൽ തന്നെ നാം ഓരോരുത്തരും പ്രകൃതിദത്തമായി തന്നെ കറ്റാർവാഴ ജെല്ല് ലഭിക്കുന്നതിന് വേണ്ടി വീടുകളിൽ കറ്റാർവാഴ നട്ടു വളർത്താറുണ്ട്. ഇത്തരത്തിൽ കറ്റാർവാഴ വീടുകളിൽ നട്ടുവളർത്തുമ്പോൾ കേടുവന്ന് പോകുന്നതായി കാണാറുണ്ട്. അത്തരത്തിൽ കറ്റാർവാഴ ശരിയായിവിധം വളരുന്നതിന് വേണ്ടിയിട്ടുള്ള രഹസ്യമാണ് ഇതിൽ കാണുന്നത്.

കറ്റാർവാഴ നട്ടു വളർത്തുമ്പോൾ ഏറ്റവും ആദ്യം നാം ശ്രദ്ധിക്കേണ്ടത് അതിലെ വെള്ളം എപ്പോഴും വാർന്നു പോകുന്ന തരത്തിൽ നടുക എന്നുള്ളതാണ്. ഇത്തരത്തിൽ കറ്റാർവാഴ നടുമ്പോൾ അധികം ജലാംശം ഇല്ലാത്ത മണ്ണിൽ വേണം നടാൻ. അല്പം മണൽത്തരികളോട് കൂടിയ ജലാംശം തീരെയില്ലാത്ത മണ്ണിൽ വേണം ഇത് നട്ടുവളർത്താൻ. എന്നാൽ മാത്രമേ കറ്റാർവാഴ നല്ലവണ്ണം വളരുകയുള്ളൂ.

അല്ലാത്തപക്ഷം ജലാംശം അധികമാകുമ്പോൾ അതിന്റെ കട ചീഞ്ഞു പോകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ചരൽക്കല്ല് കൂടുതലുള്ള മണ്ണ് വേണം ഇത് നട്ടുപിടിപ്പിക്കുന്നതിന് തിരഞ്ഞെടുക്കാൻ. അതോടൊപ്പം തന്നെ ഇത് നട്ടുവളർത്തുമ്പോൾ സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുമെന്ന് ഉറപ്പുള്ള സ്ഥലത്ത് വേണം നട്ടുവളർത്തൽ. അത്തരത്തിൽ ശരിയായിവിധം സൂര്യപ്രകാശം ലഭിച്ചാൽ മാത്രമേ കറ്റാർവാഴയുടെ ഇലകൾ വളർന്ന് അതിന്റെ ഉള്ളിലെ ജെല്ല് കൂടുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.