ഒരു കപ്പ് തേങ്ങ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ..!! പലർക്കും അറിയില്ല ഇങ്ങനെ ചെയ്താൽ ഗുണങ്ങൾ…

അടുക്കളയിൽ വീട്ടമ്മമാർക്ക് വളരെ വേഗം ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ വേഗത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും വെറുതെ ഇരിക്കുന്ന സമയത്ത് നിങ്ങൾക്ക് ചെയ്തു നോക്കാവുന്നതാണ്. ഇതുവരെ നിങ്ങൾ ചെയ്തു നോക്കി കാണില്ല. ആദ്യം തന്നെ ഒരു കപ്പ് തേങ്ങ എടുക്കുക. അതുപോലെതന്നെ നാല് ചെറിയ കഷണം ഇഞ്ചി. ഒരു ടീസ്പൂൺ കടുക്. അതുപോലെ തന്നെ അരക്കപ്പ് തിളപ്പിച്ച്‌ ആറിയ വെള്ളം എന്നിവ എടുക്കുക. പിന്നീട് ഇത് 80 ശതമാനം അരച്ചെടുക്കുക.

ഇങ്ങനെ ചെയ്ത ശേഷം അരക്കിലോ കുമ്പളങ്ങ ചെറുതായി അരിഞ്ഞെടുക്കുക. പിന്നീട് ഇത് നന്നായി വെള്ളം ഒഴിച്ച് കഴുകിയെടുക്കാം. ഇത് കുക്കറിലേക്ക് ചേർത്തു കൊടുക്കാം. അതുപോലെതന്നെ അര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. കുക്കറടച്ചു ശേഷം ഒരു വിസിൽ വരുന്നത് വരെ നന്നായി വേവിച്ചെടുക്കുക. മൻ കുടുക്കയിലേക്ക് രണ്ട് കപ്പ് പുളി യുള്ള തൈര് കൂടി ചേർത്തു കൊടുക്കാം.

ഇത് നന്നായി ഇളക്കി കട്ട ഉടച്ചെടുക്കാം. ഇതിലേക്ക് പിന്നീട് അരച്ചുവെച്ച് എടുത്ത കൂട്ട് ചേർത്ത് കൊടുക്കുക. പിന്നീട് രണ്ട് പച്ചമുളക് അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഈ സമയം കുക്കറിൽ വച്ച് കുമ്പളങ്ങ വെന്തു വന്നു കാണും. ചെറുതായി ചൂടാറുമ്പോൾ കുമ്പളങ്ങ ചേർക്കാം. പിന്നീട് ഇത് വളരെ പതുക്കെ യോജിപ്പിച്ചെടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഈയൊരു പരിവത്തിലാണ് ഇത് വേണ്ടത്.

ഇങ്ങനെ ചെയ്തത് ശേഷം ഒരു പാത്രം അടുപ്പിലേക്ക് വെക്കുക. പിന്നീട് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. അതുപോലെതന്നെ അര ടീസ്പൂൺ കടുക് കുറച്ചു തേങ്ങാക്കൊത്ത് വറ്റൽമുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. ഇത് താളിച്ചു ഒഴിച്ചുകൊടുക്കാ. കുമ്പളങ്ങ ഉപയോഗിച്ചുള്ള പച്ചടിയാണ് ഇവിടെ റെഡിയാക്കി എടുത്തിരിക്കുന്നത്. ഇനി നിങ്ങൾക്ക് ഇത് വീട്ടിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : sruthis kitchen