ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ ഇത് ഓർമ്മക്കുറവിനെ ബാധിക്കും നിങ്ങളുടെ ഓർമ നശിച്ചു തുടങ്ങി…| Bad habits

തലച്ചോറ് അല്ലെങ്കിൽ മസ്തിഷ്കം നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ്. നമ്മുടെ ശ്വസനം നടത്തം ബുദ്ധി ചിന്ത വികാരം മുതലായ എണ്ണിയാൽ തീരാത്ത പ്രവർത്തനങ്ങളുടെ പ്രധാന നിയന്ത്രണ കേന്ദ്രമാണ് ഇത്. അതിനാൽ തന്നെ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചില ശീലങ്ങൾ തലച്ചോറിനെ ക്ഷതം ഏൽപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കുറച്ചു ശീലങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം.

ഒന്നാമത് ബ്രേക്ക് ഫാസ്റ്റ് സ്കിപ് ചെയുക. നമ്മളിൽ പലരും ചെയ്യുന്ന കാര്യമാണിത്. രാവിലത്തെ തിരക്കിനിടയിൽ ഓഫീസിലേക്ക് സ്കൂളിലേക്ക് പോകുമ്പോൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ പോകുന്ന ശീലം ഉണ്ടാക്കാം. എന്നാൽ രാവിലത്തെ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനും ഇത് തലച്ചോറിലേക്കുള്ള പോഷകങ്ങളുടെ അളവ് കുറയാനും കാരണം ആകുന്നു. രണ്ടാമത് ഓക്സിജന്റെ കുറവ്. തലച്ചോറിന്റെ പ്രവർത്തനത്തിന് ഓക്സിജൻ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.

നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ഓസിജൻ കൺസു ചെയ്യുന്ന അവയവം തലച്ചോറാണ്. അതുകൊണ്ടുതന്നെ ഓക്സിജൻ ലഭിക്കാത്തത് തലച്ചോറിന് ദോഷകരമായി ബാധിക്കുന്നു. ഇത്തരത്തിൽ ഓക്സിജൻ ലഭിക്കാതെ വരുന്നതിന് ചില കാരണങ്ങളുണ്ട്. പുകവലി. ഈ പുകവലി ക്യാൻസറിന് കാരണമാകുന്നു എന്ന് നമുക്കറിയാം. എന്നാൽ പുക വലിക്കുന്നത് വഴി രക്തത്തിലെ ഓക്സിജൻ അളവ് കുറയുകയും മറ്റു കാർബൺ മോനോസൈഡ് പോലുള്ള ഗ്യാസുകളുടെ.

അളവ് കൂടുകയും ഡിയോസിനെട്ടേഡ് ബ്ലഡ്‌ ബ്രെയിനിൽ എത്താൻ ഇടയാവുകയും ചെയ്യുന്നുണ്ട്. പുക വലി തലച്ചോറിനെ ചുരുക്കുകയും അൽഷിമെസ് പോലുള്ള രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അടുത്തത് മലിനമായ വായു ശ്വസിക്കുക. ഒരുപാട് ഫാക്ടറുകളും അതുപോലെ തന്നെ ഇൻഡസ്ട്രിയൽ ഭാഗങ്ങളിൽ ജീവിക്കുന്നവരും മാണെങ്കിൽ മലിന വായു ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ഇത് ശ്വസിക്കുന്നത് ഓക്സിജൻ അളവ് കുറയുകയും തലച്ചോറിന് ഷതം ഏൽക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena