കോൾഗേറ്റ് ഉപയോഗിച് ഈ വിദ്യ ചെയ്തു നോക്കിയിട്ടുണ്ടോ..!! ഒരു പൊളി ഐഡിയ കണ്ടു നോക്ക്…

നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകൾ ആണ് ഇവ. ഇവിടെ ആദ്യം തന്നെ ഒരു നോൺ സ്റ്റിക് പാൻ എടുക്കുക. ഇത് കുറെ കാലം ഉപയോഗിച്ച് വരുമ്പോൾ ചില ഭാഗങ്ങളിൽ കറ പിടിക്കാറുണ്ട്. ഇത് എത്ര കഴുകിയാലും പോകണമെന്നില്ല. അതുപോലെതന്നെ റൗണ്ട് ഭാഗത്തെല്ലാം കളർ മാറിയിട്ടുണ്ടാകും.

അതുപോലെതന്നെ ഇതിന്റെ പുറകുവശം ആണെങ്കിലും ഇഷ്ടംപോലെ എണ്ണ മെഴുക്കു. ഈ പാത്രം കിച്ചൻ സ്ലാബിൽ വെക്കുകയാണ് എങ്കിൽ ആ ഭാഗത്തെല്ലാം എണ്ണ മെഴുക്ക് ഉണ്ടാകാറുണ്ട്. നമുക്ക് എങ്ങനെ ഇത് പെട്ടെന്ന് മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ പാത്രം നല്ല കണ്ണാടി പോലെ ക്ലീൻ ആക്കി എടുക്കാൻ ആവശ്യമുള്ളത് കോൾഗേറ്റ് ആണ്.

കോൾഗേറ്റ് എടുത്ത ശേഷം കുറച്ചു പാത്രത്തിന്റെ ഉള്ളിലൊന്ന് തേച്ചു വെക്കുക. പിന്നീട് സ്പോഞ്ചിന്റെ സ്ക്രബർ എടുക്കുക ഇത് എല്ലാ ഭാഗത്തും പുരട്ടി കൊടുക്കുക. പിന്നെ ഇത് എല്ലാ ഭാഗത്തും പുരട്ടി എടുക്കാവുന്നതാണ്. ഈ ഭാഗത്ത് നല്ലപോലെ പുരട്ടി എടുക്കുക. അതുപോലെതന്നെ താഴെ ഭാഗത്തും കോൾഗേറ്റ് നല്ലപോലെ പുരട്ടി കൊടുത്ത ശേഷം തുടച്ചെടുക്കുക.

പിന്നീട് ഇത് ചൂടാക്കി എടുക്കുക. പാനിന്റെ രണ്ട് ഭാഗവും നല്ല പോലെ ചൂടാക്കി എടുക്കേണ്ടതാണ്. പിന്നീട് ഇത് നല്ലപോലെ കഴുകിയെടുക്കാവുന്നതാണ്. പിന്നീട് ഇതിന്റെ മുകളിലായി കുറച്ചു വിനാഗിരി ഒഴിച്ച് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *