ഈ കുട്ടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം…

ഇന്ന് പലർക്കും ഇല്ലാത്ത ഒന്നാണ് സത്യസന്ധത. ഈ കുട്ടികളുടെ സത്യസന്ധതയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കടയുടെ ഉടമയാണ് താൻ ഇല്ലാത്തപ്പോൾ തന്റെ കടയിൽ നടന്ന സംഭവം പോസ്റ്റ് ചെയ്യുന്നത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വന്നിരിക്കുന്ന രണ്ടു കുട്ടികളെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. എന്നാൽ ഈ കുട്ടികൾ എത്ര നേരം കാത്തിരുന്നിട്ടും കടയുടമയെ കാണാതെ വന്നതോടെ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

എത്ര നേരം കാത്തിരുന്നിട്ടും കടയുടമയെ കാണാതെ വന്നതോടെ അവർ പൈസ നോക്കി സിസിടിവിയിൽ കാണിച്ചശേഷം കടയിൽ കയറി സാധനം എടുക്കുകയും എന്താണ് എടുത്തത് എന്നും എത്ര എണ്ണം എടുത്തു എന്നും സിസിടിവിയിൽ പൊക്കി കാണിക്കുകയും ചെയ്തു. പണപ്പെട്ടി തുറന്ന് താൻ ഇടുന്ന പൈസ എത്രയാണെന്നും എത്ര രൂപ ബാക്കി എടുക്കുന്നുണ്ട് എന്ന് കുട്ടികൾ സിസിടിവി ക്യാമറയിൽ കാണിക്കുന്നുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ ആരും ചെയ്യാത്ത പ്രവർത്തിയാണ് കുട്ടികൾ ചെയ്യുന്നത്. ഈ കുട്ടികളെ ഓർത്ത് ഇവരുടെ മാതാപിതാക്കൾക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ ആണ് ഇവ. എല്ലാ കാര്യവും ഇവർ സിസിടിവിയിൽ നോക്കി പറഞ്ഞ ശേഷമാണ് കടയിൽ നിന്നും മടങ്ങിയത്. എന്നാൽ ഇവർ കടയുടമ എന്തെങ്കിലും അത്യാവശ്യം ആയതിനാൽ ആയിരിക്കാം ഇങ്ങനെ തുറന്നിട്ട് പോയതെന്നും മനസ്സിലാക്കി.

മടങ്ങാൻ നേരം കടയുടെ ഷട്ടർ അടയ്ക്കാനും മറന്നില്ല. ഈ കുട്ടികളുടെ ഈ പ്രവർത്തി തനിക്ക് വളരെയേറെ സന്തോഷം ഉണ്ടാക്കി എന്നും. ഈ കുട്ടികളുടെ മാതാപിതാക്കൾ ഇവരെ നന്നായി വളർത്തിയിട്ടുണ്ട് എന്നും കടയുടെ ഉടമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഈ കുട്ടികളെയും ഇവരുടെ മാതാപിതാക്കളെയും വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.