പച്ചമുളകും പുട്ട് കുറ്റിയും ഉണ്ടോ… ഇങ്ങനെ ചെയ്താൽ കിടിലൻ ഐറ്റം… – Green chillies benefits

അടുക്കളയിലെ വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വെറുതെ ഇരിക്കുന്നവർ ആണോ നിങ്ങൾ. വീട്ടിൽ വെറുതെ ഇരുന്നു മടുത്തു നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. പച്ചമുളക് ഉപയോഗിച്ച് പുട്ടുകുറ്റിയിൽ ചെയ്യാൻ കഴിയുന്ന കിടിലൻ റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

പച്ചമുളക് നന്നായി കഴുകിയതിനുശേഷം നടു പിളർത്തി വെക്കുക. നിങ്ങൾക്ക് ആവശ്യമുള്ള പച്ചമുളക് എടുക്കാവുന്നതാണ്. കുറച്ച് ഉപ്പ് ഇട്ടു നൽകുക. അതിനുശേഷം നന്നായി ഞരടുക. പിന്നീട് പുട്ടുകുടം വെള്ളം ഒഴിച്ച ശേഷം ചൂടാക്കാൻ വേണ്ടി വയ്ക്കുക. ആ സമയം പുട്ടുകുറ്റി ക്കകത്ത് ഈ മുളക് ഇട്ടു കൊടുക്കുക.

ഉണ്ടമുളക് നല്ല എരിവാണ് നീളം മുളകിന് എരിവ് കുറവാണ്. ഇങ്ങനെ എടുത്ത മുളക് രണ്ടു മിനിറ്റ് നേരം ആവിയിൽ വയ്ക്കുക. ഇത് നന്നായി സ്മൂത്ത് ആകാനും ഉള്ളിലേക്ക് ഉപ്പ് പിടിക്കാനും ആണ് ഇങ്ങനെ ചെയ്യുന്നത്. ഈ സമയം തൈര് എടുത്ത് അതിലേക്ക് ഉപ്പിട്ട് ഇളക്കുക. പിന്നീട് പുട്ടുകുടം എടുക്കുക. ഇപ്പോൾ മുളകി ലേക്ക് ആവശ്യത്തിന് ഉപ്പു പിടിച്ചുകാണും.

ഈ മുളക് തൈര് ലേക്ക് ഇട്ടു കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം ഇത് വെയിലത്തുണക്കി എടുക്കുകയാണ് ചെയ്യേണ്ടത്. രണ്ടുദിവസം തുടർച്ചയായി തൈര് മുക്കി ഉണക്കി യതിനുശേഷം നന്നായി വെയിലത്ത് ഇടുകയാണെങ്കിൽ നല്ല രുചികരമായ കൊണ്ടാട്ട മുളക് ഉണ്ടാക്കിയെടുക്കാം. അതിനുശേഷം ഇത് വറുത്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാനായി ഈ വീഡിയോ കാണൂ.