പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോയ 15കാരി വിവാഹിതയായി… സംഭവം നടന്നത് ഇങ്ങനെ…

പ്രായപൂർത്തിയാകാതെ കുട്ടികളുടെ വിവാഹം നിയമം അനുവദിക്കുന്ന ഒന്നല്ല. പരസ്പര സമ്മതത്തോടെ ആണെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം നിയമപ്രകാരം പ്രാബല്യത്തിൽ വരികയുമില്ല. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോയ 15 വയസ്സുകാരി 21 കാരനുമായി വിവാഹിതയായി. പെൺകുട്ടി വിവാഹം കഴിച്ച 21 വയസ്സുകാരനായ.

യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ പിന്നീട് പോലീസ് കസ്റ്റഡിയിൽ വിട്ടു. വിവാഹത്തിന് സഹായം നൽകിയവരെ അന്വേഷിക്കുകയാണ് പോലീസ് പറഞ്ഞു. സെൻട്രൽ മുംബൈയിൽ പഠിച്ചിരുന്ന പെൺകുട്ടി ബന്ധുവായ മറ്റൊരു പെൺകുട്ടിക്കൊപ്പം.

ആണ് പരീക്ഷ എഴുതാൻ വേണ്ടി പോയത്. ഒപ്പമുണ്ടായിരുന്ന കുട്ടി വൈകീട്ട് 3 30 ഓടെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും പെൺകുട്ടി വന്നില്ല. രാത്രി എട്ടു മണി ആയിട്ടും കുട്ടിയെ കാണാതെ വന്നതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പിറ്റേന്ന് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി താനും കാമുകനും വിവാഹിതരായ കാര്യം വീട്ടുകാരോട് പറയുകയായിരുന്നു. ഇവർ നേരത്തെ അടുപ്പത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

കാര്യങ്ങൾ അറിഞ്ഞ വീട്ടുകാർ സംഭവം കേട്ടു ഞെട്ടിപ്പോയി. പിന്നീട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രായ പൂർത്തിയായതിനു ശേഷം ഉള്ള വിവാഹം നിയമാനുസൃതം ശരിയാണെങ്കിലും പ്രായപൂർത്തിയാകാതെ നടന്ന ഈ വിവാഹം നിയമാനുസൃതം ശരിയല്ലെന്നും ബാലാവകാശ പ്രകാരം കേസെടുക്കാമെന്നും പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.