ഉഴുന്നു മുളകുപൊടിയും ഉപയോഗിച്ച് ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം..!!

ഉഴുന്ന് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാവുന്ന രണ്ട് സ്നാക്സ്കൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വന്ന് ഒരുപാട് നാള് സൂക്ഷിക്കാൻ കഴിയുന്ന ഒന്നാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കാൻ കഴിയുക എന്നാണ് ഇവിടെ പറയുന്നത്.

മുക്കാൽ കപ്പ് ഉഴുന്ന് നാല് മണിക്കൂർ സമയം കുതിർത്തെടുക്കുക. ഇത് നല്ലപോലെ കഴുകി ഊറ്റിയെടുക്കുക. ഇങ്ങനെ എടുത്ത ഉഴുന്ന് മിക്സിയുടെ ജാർ ഇലേക്ക് ഇട്ട ശേഷം അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. നല്ല നിറം ലഭിക്കാൻ വേണ്ടി കാശ്മീരി മുളകുപൊടി ആണ് എടുത്തിരിക്കുന്നത്.

ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചു വെള്ളം ചേർത്ത് ദോശമാവ് നേക്കാൾ കുറച്ച് ലൂസിൽ മാവ് തയ്യാറാക്കുക. ഈ മാവ് ഉപയോഗിച്ച് ഒരുപാട് നാൾ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന സ്നാക്സ് ആണ് ആദ്യ പരിചയപ്പെടുത്തുന്നത്. പിന്നീട് ചൂടായ എണ്ണ യുടെ മുകളിലേക്ക് മാവ് ചെറുതായി ഒഴിച്ച് നല്ല ക്രിസ്പി ആയ സ്നാക്സ് തയ്യാറാക്കി എടുക്കാവുന്നതാണ്.

ഏകദേശം പപ്പടവട യുടെ രുചിയാണ് ഇതിനു ലഭിക്കുക. ഇത് വലിപ്പ വ്യത്യാസം അനുസരിച്ച് എങ്ങനെ വേണമെങ്കിലും തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.