പത്തു രൂപയുമായി ഹോട്ടലിലേക്ക് കയറിച്ചെന്ന് വയോധികൻ… പിന്നീട് സംഭവിച്ചത് കണ്ണ് നിറയ്ക്കുന്ന കാഴ്ച…

ജീവിതം എല്ലാവർക്കും സൗഭാഗ്യങ്ങൾ നൽകണമെന്നില്ല. ചിലർക്ക് ജീവിതം ദുരിതപൂർണ്ണം ആയിരിക്കും. എന്നാൽ ഇത്തരക്കാരെ തിരിച്ചറിയാനും ഇവർക്ക് വേണ്ടത് നൽകാനും ആരും തന്നെ ഇല്ല. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരു ഹോട്ടലിൽ നടന്ന സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരാൾ ഹോട്ടലിൽ കയറി വന്നു ചോദിച്ചു എത്രയാണ് ഊണിന്. അയാൾ മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ.

അയാൾ മുഷിഞ്ഞ പോക്കറ്റിൽ നിന്നും തപ്പിയെടുത്ത പത്തുരൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ഇത്രേയുള്ളൂ എന്റെ കയ്യിൽ. അതിനുള്ളത് തന്നാൽ മതി. വെറും ചോറ് ആയാൽ പോലും കുഴപ്പമില്ല വിശപ്പ് മാറിയാൽ മതി. ഇന്നലെ ഉച്ചമുതൽ ഒന്നും കഴിച്ചില്ല ഇത് പറയുമ്പോഴെല്ലാം അയാളുടെ വാക്കുകൾ ഇടറിയിരുന്നു. ഹോട്ടലിലെ ചേട്ടൻ മീൻ അല്ലാതെ എല്ലാം അയാൾക്ക് വിളമ്പി. അയാൾ കഴിക്കുന്നത് നോക്കിയിരുന്നു. അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു.

എന്തിനാണ് കരയുന്നത്. ഒരാൾ ചോദിച്ചു. കഴിഞ്ഞുപോയ ജീവിതം ആലോചിച്ച് കരഞ്ഞു പോയതാണ്. മൂന്ന് മക്കളുണ്ട് എനിക്ക്. അവർക്കുവേണ്ടി എന്റെ യൗവ്വനം ഞാൻ ഉപേക്ഷിച്ചു. 28 വർഷത്തെ പ്രവാസ ജീവിതം. ഭാര്യ മരിച്ചു. വീട് ഭാഗം വെപ്പ് വരെ മക്കൾക്കും മരുമക്കൾക്കും വലിയ കാര്യം ആയിരുന്നു. ഭാഗം വെക്കൽ കഴിഞ്ഞപ്പോൾ ഞാൻ ഒരു ഭാരം ആകാൻ തുടങ്ങി. എന്നാലും ഞാൻ കേൾക്കേ കുറ്റം പറയും.

എപ്പോഴും പറയും എങ്ങോട്ടെങ്കിലും ഇറങ്ങി പോയിക്കൂടെ എന്ന്. ഒടുവിൽ മരുമകളുടെ മാലമോഷണം പോയ കുറ്റത്തിന് മകൻ ചൂടായി. തല്ലിയില്ല എന്നേയുള്ളൂ അച്ഛനെ തല്ലിയ മകൻ എന്ന പേരുദോഷം അവനുവേണ്ട. ഇനി ആർക്കു വേണ്ടി ജീവിക്കുന്നു. അയാൾ ഭക്ഷണം മുഴുവൻ കഴിക്കാതെ എഴുന്നേറ്റു. 10 രൂപ അയാൾക്ക് നേരെ നീട്ടി. എന്നാൽ ഹോട്ടൽ കാരൻ പറഞ്ഞു. വേണ്ട കയ്യിൽ വെച്ചു കൊള്ളു. എന്നാൽ അയാൾ പത്തു രൂപ അവിടെ വച്ച് പറഞ്ഞു നന്ദിയുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.