ടിബി വരാനുള്ള സാധ്യത മുൻകൂട്ടി മനസിലാക്കാൻ ഈ കാര്യങ്ങൾ നിങ്ങളെ സഹായിക്കും… – Tuberculosis Symptoms Treatment And Prevention

ശരീരത്തിൽ പല തരത്തിലുള്ള അസുഖങ്ങൾ കണ്ടുവരാറുണ്ട്. ശരീരത്തിന് വലിയ രീതിയിൽ തന്നെ അപകടത്തിലാക്കുന്ന അസുഖങ്ങളും അക്കൂട്ടത്തിലുണ്ട്. ചിലത് തുടക്കത്തിൽ വലിയ പ്രശ്നങ്ങൾ കാണിക്കുന്നില്ല എങ്കിലും കാലക്രമേണ വലിയ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഇന്ന് ലോകത്ത് കണ്ടുവരുന്ന പ്രധാന അസുഖങ്ങളിൽ ഒന്നാണ് ക്ഷയരോഗം.

ഇത് ദിനംപ്രതി നാലായിരത്തോളം ആളുകളിൽ മരണത്തിന് കാരണമാകുന്നുണ്ട്. അതുപോലെ 28,000 ആളുകൾ ഈ അസുഖം ബാധിക്കുന്നതായി കാണുന്നുണ്ട്. അതുപോലെതന്നെ കൃത്യമായ ചികിത്സയും നേരത്തെ കണ്ടെത്തുകയും ചെയ്യുകയാണെങ്കിൽ പരിപൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു രോഗമാണ് ക്ഷയരോഗം. ഇത് പ്രധാനമായും രണ്ടു തരത്തിലാണ് കാണാൻ കഴിയുക. കൂടുതൽ ആളുകളിലും ശ്വാസകോശത്തെയാണ് ക്ഷയരോഗം ബാധിക്കുന്നത്.

കൂടാതെ ശരീരത്തിലെ മറ്റു ഭാഗങ്ങളെയും ക്ഷയരോഗം ബാധിക്കുന്നുണ്ട്. ഇതിനു പറയുന്ന പേരാണ് എക്സ്ട്രാ പൾമനറി ട്യൂബർകുലോസിസ്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ശ്വാസകോശത്തെ ബാധിക്കുമ്പോൾ വിട്ടുമാറാത്ത ചുമ ആയിട്ടാണ് ഇത് കണ്ടുവരുന്നത്. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ. കഫത്തിൽ രക്തത്തിന്റെ അംശം കണ്ടു വരിക. വൈകുന്നേരങ്ങളിൽ പനി വിറയലോടുകൂടി കണ്ടുവരുന്ന പനി.

നീണ്ടുനിൽക്കുന്ന പനി ശരീര ഭാരം കുറവ് വിശപ്പില്ലായ്മ എന്നിവയെല്ലാം തന്നെ ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തിന് പ്രധാന ലക്ഷണങ്ങളാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.