മലബന്ധം മാറാൻ കിടിലൻ ഒറ്റമൂലി… കാരണങ്ങളും പരിഹാരങ്ങളും… – Constipation Home Remedies Malayalam

ജീവിതത്തിൽ മലബന്ധം പ്രശ്നങ്ങൾ ഉണ്ടാകാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. ജീവിതത്തിലൊരിക്കലെങ്കിലും ഇത് ഉണ്ടായിക്കാണും. രാവിലെ എഴുന്നേറ്റാൽ കൃത്യമായ ശോധന ഇല്ലാതെ വരുന്നത് ആ ദിവസം തന്നെ മോശമാക്കാൻ കാരണമാകുന്നു. മലബന്ധം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കാരണങ്ങളും ഇത്തരം പ്രശ്നങ്ങൾ സ്ഥിരമായാൽ നേരിടാവുന്ന അസുഖങ്ങളെ പറ്റിയും ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് മലബന്ധം പ്രശ്നങ്ങളെക്കുറിച്ച്.

ഇന്നത്തെ കാലത്ത് നിരവധി പേരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണെങ്കിലും. പലരും ഇത് പുറത്ത് പറയാൻ മടിക്കുന്നു. ഇത് നിസാരമായി കാണുന്ന ഒന്നാണ് എങ്കിലും ഒരുപാട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒന്നു കൂടിയാണ് മലബന്ധം എന്ന് പറയുന്നത്. ഇത് ഉള്ളവരിൽ മൂലക്കുരു ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ചികിത്സയുടെ മാറ്റിയെടുക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണ രീതിയിലൂടെയാണ് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കൂ.

ചികിത്സ തേടുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മരുന്നു കഴിക്കുമ്പോൾ മലബന്ധം കൃത്യം ആവുകയും മരുന്ന് നിർത്തുമ്പോൾ പഴയപോലെ ആവുന്ന അവസ്ഥയും കണ്ടുവരാറുണ്ട്. കൃത്യമായ വ്യായാമക്കുറവ് ആവശ്യമായ വെള്ളം കുടിക്കാതിരിക്കുക നാരുകളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക വയറ്റിൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാവുക ഇവയെല്ലാം സാധാരണ ഗതിയിൽ മലബന്ധം ഉണ്ടാകാനുള്ള കാരണമാണ്. ചിലരിൽ ഇത്തരം പ്രശ്നങ്ങൾ പാരമ്പര്യമായി കാണുന്ന ഒന്നാണ്. ദിവസവും കഴിക്കുന്ന ആഹാരത്തിൽ നാരുകളടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

അതുപോലെ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. ആവശ്യത്തിന് വ്യായാമം ചെയ്യുക. ഒരു സ്ഥലത്ത് ഒരുപാട് സമയം ഇരുന്നുകൊണ്ടുള്ള ജോലികൾ ഒഴിവാക്കുക. രണ്ടര ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാൻ ശ്രമിക്കുക. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി മലബന്ധം പ്രശ്നങ്ങൾ ഒരു പരിധിവരെ അകറ്റി നിർത്താൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.