ദിവസങ്ങളായി കഠിനമായ വയറുവേദന… ആശുപത്രിയിലെത്തിയ രോഗിക്ക് സംഭവിച്ചത് പിന്നീട് ഇങ്ങനെ..!!

വയറുവേദന പ്രശ്നങ്ങൾ പലപ്പോഴും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഇത് പലർക്കും പലപ്പോഴും ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ സ്ഥിരമായി കാണുന്നത് മറ്റ് പല അസുഖങ്ങളുടെയും ലക്ഷണമായിരിക്കും. ഇത്തരം അവസ്ഥയിൽ ഡോക്ടറെ കാണിക്കുന്നത് ആയിരിക്കും ഉചിതം. ഇത്തരത്തിൽ ഒരു കാരണവും ആയി ആശുപത്രിയിലെത്തിയ രോഗിക്ക് സംഭവിച്ചതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. പലപ്പോഴും ശരീരത്തിൽ ഇരുമ്പ് കുറയുന്ന വർക്ക് ഡോക്ടർമാർ.

പലതരത്തിലുള്ള ഗുളികകൾ നൽകാറുണ്ട്. എന്നാൽ ഈ രോഗിയുടെ സ്കാനിംഗ് റിപ്പോർട്ടുകൾ കണ്ട ഡോക്ടർമാർ പോലും ഞെട്ടി. രാജസ്ഥാനിലാണ് ഈ സംഭവം നടക്കുന്നത്. ഇയാളുടെ വയർ ചെറിയ ഒരു ആക്രിക്കട ആണെന്ന് പറയുന്നതായിരിക്കും ഏറ്റവും നല്ലത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ ഇയാളുടെ ആമാശയത്തിൽ നിന്നും പുറത്തെടുത്ത സാധനങ്ങളുടെ പട്ടിക ഇങ്ങനെ. ഇരുമ്പാണി 114 എണ്ണം.

ഇലക്ട്രിക് വയർ ഒരെണ്ണം ഇരുമ്പ് കഷ്ണം ഒരെണ്ണം. ആശുപത്രിയിൽ ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ആണ് ഇത്രയും സാമഗ്രികൾ ഡോക്ടർമാർ പുറത്തെടുത്തത്. ആണികൾ എല്ലാം തന്നെ 6.5 സെന്റീമീറ്റർ നീളമുള്ളവ ആയിരുന്നു എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു. വയറുവേദനയ്ക്ക് ചികിത്സതേടി ആണ് ഇയാൾ ആശുപത്രിയിലെത്തിയത്.

തുടർന്ന് നടത്തിയ എക്സ്റേ സിടി സ്കാൻ പരിശോധനയിലാണ് ആമാശയത്തിലെ ഇരുമ്പ് കൂമ്പാരം കണ്ടെത്തിയത്. സംസാരത്തിലും പെരുമാറ്റത്തിലും യാതൊരു കുഴപ്പമില്ലാത്ത ഇയാൾ ഉദ്യാന പരിപാലകൻ ആണ്. ഇത്രയും ഇരുമ്പ് എങ്ങനെ വിഴുങ്ങി എന്ന് വെളിപ്പെടുത്താൻ ഇയാൾക്കും വീട്ടുകാർക്കും സാധിക്കുന്നില്ല. ആണികളിൽ ഒന്നെങ്കിലും കുടലിൽ പ്രവേശിച്ചെങ്കിൽ സ്ഥിതി മാരകമായേനെ എന്നും ഡോക്ടർമാർ പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.