ഈ ചെടിയും ഇലയും വീട്ടിൽ ഉണ്ടോ… ഈ ഗുണങ്ങൾ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ… ഇനിയെങ്കിലും അറിയാതെ പോകരുത്..!!

കറ്റാർവാഴ അറിയാത്തവരായി വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാവുകയുള്ളൂ. ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒന്നാണ് കറ്റാർവാഴ. നിരവധി ഗുണങ്ങളുടെ കലവറയാണ് കറ്റാർവാഴ. പനങ്കുല പോലെ മുടി വളരാൻ കറ്റാർവാഴ നീര് വേറെ ഉത്തമമാണ് എന്ന് കേൾക്കാത്തവർ വളരെ കുറവായിരിക്കും. കൂടുതലും സ്ത്രീകൾ ഇത് അറിഞ്ഞിരിക്കും. ഇതുകൂടാതെ സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കാനും രോഗപ്രതിരോധ മരുന്നുകൾ ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാർവാഴ.

ഇതിനെ സ്വർഗ്ഗത്തിലെ മുത്ത് എന്നും അറിയപ്പെടുന്നുണ്ട്. വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് ഇത്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കറ്റാർവാഴയുടെ ഗുണങ്ങൾ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. ഇന്ന് മാർക്കറ്റിൽ ആരോഗ്യ പാനീയങ്ങൾ ക്ലൻസറുകൾ മോയസ്ച്ചറൈസുകൾ നിരവധി കറ്റാർവാഴ ഉൽപ്പനങ്ങൾ ലഭ്യമാണ്.

ആർത്രൈറ്റിസ് ഡയബറ്റിസ് അമിതമായ കൊളസ്ട്രോൾ കുഴിനഖം തുടങ്ങിയ അസുഖങ്ങൾക്ക് കറ്റാർവാഴ നീര് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ഇത് നല്ല ആന്റി ഓക്സിഡന്റ് കൂടിയാണ്. കൂടാതെ ബാക്റ്റീരിയ പൂപ്പൽ എന്നിവയെ ചെറുക്കുന്ന തോടൊപ്പം രോഗപ്രതിരോധശേഷി വർദ്ധിക്കാനും കറ്റാർവാഴക്ക് കഴിയും. മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ക്രീം നിർമ്മിക്കാൻ കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മുഖത്തുണ്ടാകുന്ന ചുളിവുകൾ മാറ്റാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്.

മുഖത്തെ നിറം വർദ്ധിപ്പിക്കാൻ കറ്റാർവാഴ ജെൽ ഏറെ സഹായകരമാണ്. മുഖക്കുരു വരണ്ട ചർമം എന്നിവ അകറ്റാൻ അല്പം കറ്റാർവാഴജെൽ നാരങ്ങനീരും ചേർത്ത് മുഖത്തിട്ടാൽ മതി. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.