അമ്മയുടെ ആഗ്രഹപ്രകാരം ഈ പതിമൂന്നുകാരൻ ചെയ്തത് കണ്ടോ..!! എന്നാൽ പിന്നീട് സംഭവിച്ചത്…

അമ്മയുടെ ആഗ്രഹം നിറവേറ്റാൻ പല കാര്യങ്ങൾ ചെയ്യുന്നവരും ഉണ്ട്. ഇത്തരത്തിൽ ഒരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. വിവാഹമെന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീയും നടത്തുന്ന ഒന്നാണ്. അതിന് അതിന്റെ തായ പവിത്രതയും ഉണ്ട്. ഇത്തരത്തിൽ ആന്ധ്രപ്രദേശിൽ നടന്ന ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഒരു അസാധാരണ വിവാഹ ചടങ്ങാണ് നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ ഞെട്ടിച്ചത്.

13 കാരൻ തന്നെക്കാൾ പത്തുവയസ്സ് മുതിർന്ന സ്ത്രീയെ ഭാര്യയാക്കി. അസുഖബാധിതയായ അമ്മയുടെ ആഗ്രഹം നിറവേറ്റാൻ വേണ്ടിയാണ് ബാലൻ ഇതിനു തയ്യാറായത് എന്ന് പ്രദേശവാസികൾ പറയുന്നു. തന്റെ മരണശേഷം വീട്ടുകാര്യങ്ങൾ നോക്കാൻ പ്രാപ്തിയുള്ള മുതിർന്ന സ്ത്രീയെ കുടുംബത്തിലേക്ക് കൊണ്ടുവരണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. തുടർന്ന് ബെല്ലാരിയിൽനിന്ന് 23കാരിയായ വധുവിനെ കണ്ടെത്തി.

വിവാഹം കഴിഞ്ഞ മാസമാണ് നടത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ ചിത്രങ്ങൾ പ്രചരിച്ചതാണ് ചിത്രങ്ങൾ വൈറൽ ആകാൻ കാരണം. ചിത്രങ്ങൾ വൈറലായതോടെ പ്രാദേശിക അധികൃതർ ഇക്കാര്യം അറിഞ്ഞു. സംഭവമറിഞ്ഞ് അന്വേഷിക്കാൻ ചെന്ന ഉദ്യോഗസ്ഥർ കാണുന്നത് ആളൊഴിഞ്ഞ വീടാണ്. രണ്ടു കുടുംബങ്ങളും വിവാഹത്തിനുശേഷം ഗ്രാമം വിട്ടു പോയിരുന്നു.

വാർഷിക കൂലിപ്പണിക്കാരാണ് ഇവരുടെ വീട്ടുകാർ. ഭർത്താവ് സ്ഥിരം മദ്യപാനിയായതിനാൽ തന്റെ മരണശേഷം മക്കളെ നോക്കാൻ ആൾ ഇല്ലാതാകുമെന്ന് മാതാവ് ഭയന്നിരുന്നു എന്നും അവർ ഒറ്റപ്പെട്ട് പോകും എന്നതിനാൽ അവർക്ക് താങ്ങാകാൻ വേണ്ടിയാണ് അവർ ഇതിനു മുതിർന്നത് എന്നും അയൽവാസി അധികൃതരെ അറിയിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.