ഈ ചെടിയുടെ ഗുണങ്ങൾ നിങ്ങൾ അറിയാതെ ഇരിക്കരുത്..!! നിരവധി ഗുണങ്ങളാണ്… – Breynia vitis benefits in malayalam

പഴമക്കാർ ധാരാളമായി ഉപയോഗിച്ചിരുന്ന ചില സസ്യജാലങ്ങൾ നമുക്ക് ചുറ്റിലും ഉണ്ട്. ചില സസ്യജാലങ്ങൾ അന്യം നിൽക്കുന്ന അവസ്ഥ ആണ് കാണാൻ കഴിയുക. നമുക്കറിയാം നിരവധി ഔഷധഗുണങ്ങളുള്ള നിരവധി സസ്യജാലങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ചില സസ്യങ്ങളുടെ ഗുണങ്ങൾ എല്ലാവർക്കും അറിയാം. എന്നാൽ ചില സസ്യങ്ങളുടെ ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല.

ഇത്തരത്തിൽ ചിലർക്കെങ്കിലും അറിയാവുന്ന ഒന്നാണ് ചുവന്ന നിരൂരി. നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ഇതിന്റെ ഭംഗി ഇതിന്റെ ഇലകളും ഇലകളുടെ ഞെട്ടുകളിൽ ഉണ്ടാവുന്ന കായ്കളും ആണ്. ഓരോ ഇലയുടെ ഞെട്ടുകളിലും ഓരോ കായ്കൾ കാണാൻ കഴിയും. കായ്കളും ഇലകളും കൂടിച്ചേരുമ്പോൾ കാണാനായി നല്ല ഭംഗിയാണ്.

ഷുഗറിനും അതുപോലെതന്നെ ടോൺസിലൈറ്റിസ് കൂടാതെ പ്രസവാനന്തര ചികിത്സിക്കും പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒന്നാണ് ഇത്. കൂടാതെ ശരീരത്തിലുണ്ടാകുന്ന രക്തസ്രാവം തടയാനും വളരെയേറെ ഉപയോഗിച്ചിരുന്ന ഒന്നാണ് ഇത്. ഇത് നല്ലെണ്ണ ഉപയോഗിച്ച് തിളപ്പിച്ചത് മുട്ടുവേദന കാലുവേദന ഞരമ്പു വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാവുന്ന ഒന്നാണ്.

ഇത് കത്തിച്ച് പുക ശ്വസിക്കുന്നത് കഫക്കെട്ട് പ്രശ്നങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.