ഈ കാര്യങ്ങൾ അറിയാതെ സവാള കഴിക്കല്ലേ..!! സവാള പച്ചക്ക് കഴിക്കുന്നവരും ഇഷ്ടമില്ലാത്ത വരും അറിഞ്ഞിരിക്കുക… – Onion benefits for stomach

നമ്മുടെ വീട്ടിൽ അടുക്കളയിൽ എല്ലായിപ്പോഴും കാണുന്ന ഒന്നാണ് സവോള. നിരവധി ഗുണങ്ങളാണ് സവോളയിൽ അടങ്ങിയിട്ടുള്ളത്. സവാള ഇല്ലാത്ത ഭക്ഷണശീലം സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒന്നാണ്. സാമ്പാർ ഉൾപ്പെടുന്ന വെജിറ്റേറിയൻ ഭക്ഷണം ആയാലും ഇറച്ചിക്കറി ഉൾപ്പെടുന്ന നോൺ വെജ് ഭക്ഷണം ആയാലും സവാള ഏറെ പ്രിയപ്പെട്ടതാണ്. സവോള അഥവാ സവാള വലിയ ഉള്ളി എന്നൊക്കെ ഇതിനെ വിളിക്കുന്നുണ്ട്.

7000 വർഷങ്ങൾക്ക് മുൻപ് തന്നെ ഉള്ളി ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. സവാള ഉൽപ്പാദനത്തിൽ ചൈനയ്ക്കു പിന്നിൽ ഇന്ത്യയ്ക്ക് രണ്ടാംസ്ഥാനമാണ് ഉള്ളത്. ഇന്ന് ഇവിടെ പറയുന്നത് സബോള യെ കുറിച്ചാണ്. സബോള കഴിച്ചാലുള്ള ഗുണങ്ങൾ അതുപോലെ സബോളയുടെ ഔഷധ ഉപയോഗങ്ങളും സബോള കേടാകാതെ സൂക്ഷിക്കാനുള്ള പല ടിപ്പുകളും അതുപോലെതന്നെ സവോള വീട്ടിൽ എങ്ങനെ വളർത്തിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കാൻ മാത്രമല്ല. ഔഷധ ഗുണങ്ങളുടെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ് സബോള. സൾഫർന്റെയും കോർസറ്റ് സാന്നിധ്യം ആണ് സവാളക്ക് ഔഷധഗുണം നൽകുന്നത്. കാൽസ്യം സോഡിയം പൊട്ടാസ്യം സെലിനിയം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. അണുബാധ ക്കെതിരെ പ്രവർത്തിക്കാനുള്ള സവോളയുടെ കഴിവ് ഏറെ പ്രസിദ്ധമാണ്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ രക്തത്തിൽ കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നു.

പ്ലേറ്റ്ലറ്റ് അടിയുന്നത് തടയാനും സവോള ഏറെ സഹായിക്കുന്നുണ്ട്. ഇതുവഴി സബോള ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഒന്നാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.