ഈ ചെടി വെറുതെ ഉഴിഞ്ഞാൽ വേദന പമ്പകടക്കും..!! – Uzhinja uses in Malayalam

നമ്മുടെ ചുറ്റുപാടും കാണുന്ന ചില സസ്യങ്ങൾ നിരവധി ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. ഇത്തരത്തിൽ ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികൾ ആണ് ദശപുഷ്പങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. പൂക്കൾ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത് എങ്കിലും ഇവയുടെ ഇലകൾ കാണ് കൂടുതൽ പ്രാധാന്യം. കേരളത്തിലെ പറമ്പുകളിൽ കാണുന്ന ഈ പത്ത് ചെടികൾക്ക് ആയുർവേദ ചികിത്സയിൽ വളരെയേറെ പ്രാധാന്യമുണ്ട്.

ഇവിടെ പറയുന്നത് ഉഴിഞ്ഞ എന്ന ചെടിയെ കുറിച്ചാണ്. ഈ ചെടി അറിയുന്നവർ കമന്റ് ചെയ്യൂ. മനുഷ്യന്റെ ജോലികൾക്ക് പലപ്പോഴും തടസ്സം നിൽക്കുന്നത് ശരീരവേദനകൾ തന്നെയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. തമിഴിൽ ഈ ചെടിയെ മുടക്കത്ത എന്നാണ് പറയുന്നത്. തമിഴ്നാട്ടുകാർക്ക് പ്രിയപ്പെട്ട ഈ സസ്യം ഇവരുടെ പ്രധാനപ്പെട്ട ഔഷധങ്ങളിൽ ഒന്നുതന്നെയാണ്. എന്നാൽ മലയാളികൾ പലപ്പോഴും ഈ ചെടിയെ വേണ്ട രീതിയിൽ ശ്രദ്ധിക്കാറില്ല.

എന്നാൽ തമിഴ്നാട്ടിൽ ഇത് കൃഷി ചെയ്യുകയും ചന്തകളിൽ വില്പനയ്ക്ക് വയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഇലകൾ ദോശ മാവ് അരയ്ക്കുന്ന കൂട്ടത്തിൽ ചേർത്തരച്ച് ദോശ ആക്കി കഴിക്കുകയാണെങ്കിൽ ജോയിന്റ് വേദനകൾ ഉണ്ടാവുകയില്ല. സംസ്കൃതത്തിൽ ഈ സസ്യം ഇന്ധന വല്ലി എന്നാണ് അറിയപ്പെടുന്നത്. വള്ളിയുഴിഞ്ഞ കറുത്ത കുന്നി എന്നെല്ലാം ഇതറിയപ്പെടുന്നുണ്ട്. ആന്റി ഓക്സിഡന്റ് കലവറയായി ഇത് ഉപയോഗിക്കുന്നുണ്ട്. കൂടാതെ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും.

ഇതു വളരെ സഹായകരമാണ്. നീര് സന്ധിവാതം തുടങ്ങിയവയ്ക്കും ആയുർവേദത്തിൽ ഇത് ഉപയോഗിക്കുന്നുണ്ട്. നാഡീ സംബന്ധമായ അസുഖങ്ങൾക്കും മൂലക്കുരുവിനും മലബന്ധത്തിനും ചികിത്സയ്ക്കായി ഇത് ഉപയോഗിച്ചുവരുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.