23 വയസ്സിൽ 105 മക്കൾ എന്ന ആഗ്രഹവുമായി ദമ്പതികൾ… ഇവർ ചെയ്തത് കണ്ടോ…

ജീവിതത്തിൽ ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ ആണ്. ആഗ്രഹങ്ങൾ നടപ്പിലാക്കാൻ വേണ്ടി ഇവർ പല കാര്യങ്ങളും ചെയ്യുകയും ചെയ്യും. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. 10 മാസത്തിൽ 10 മകളുടെ അച്ഛനുമമ്മയും ആയിരിക്കുകയാണ് ഈ ദമ്പതികൾ. ലക്ഷ്യമാകട്ടെ 105 മക്കൾ എന്ന അപൂർവ്വ നേട്ടവും. എല്ലാവരും ഒന്നോരണ്ടോ മക്കൾ മാത്രം മതിയെന്ന് തീരുമാനിക്കുന്ന ഈ കാലഘട്ടത്തിൽ.

വേറിട്ട ഒരു അമ്മയും അച്ഛനും ആണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. റഷ്യൻ സ്വദേശികളാണ് ഈ ദമ്പതികൾ. ഭാര്യയ്ക്കും ഭർത്താവിനും വീടുനിറയെ കുട്ടികൾ വേണം എന്നാണ് ആഗ്രഹം. കൃത്യമായി പറഞ്ഞാൽ 105 കുഞ്ഞുങ്ങൾ വേണമെന്നാണ് ഇവരുടെ പദ്ധതി. ഈ ആഗ്രഹങ്ങൾ സാധിക്കാൻ ഇവർ ഗർഭപാത്രങ്ങൾ വാടകയ്ക്ക് എടുക്കുക എന്ന മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ്.

കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ വാടക ഗർഭപാത്രത്തിൽ കൂടെ പത്തു കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആയിരിക്കുകയാണ് ഈ ദമ്പതികൾ. പതിനേഴാം വയസ്സിൽ താൻ ഗർഭംധരിച്ച് പ്രസവിച്ച വൈഗ എന്ന മകൾ കൂടി ഈ യുവതിക്ക് ഉണ്ട്. ഭർത്താവിനും ആദ്യവിവാഹത്തിൽ മക്കളുണ്ട്. പിന്നീടാണ് യുവതിയെ പരിചയപ്പെട്ട് ഇരുവരും വിവാഹിതരായത്. വീടുനിറയെ കുഞ്ഞുങ്ങൾ വേണമെന്ന ആഗ്രഹം പരസ്പരം പങ്കു വച്ചതോടെ എല്ലാ വർഷവും.

ഓരോ കുഞ്ഞിനു ജന്മം നൽകാൻ ആയിരുന്നു ആദ്യ തീരുമാനം. എന്നാൽ വൈദ്യപരിശോധനയിൽ യുവതിയുടെ ആരോഗ്യസ്ഥിതി അതിന് അനുകൂലമല്ല എന്ന് മനസ്സിലായതോടെ ഗർഭപാത്രങ്ങൾ വാടകക്ക് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. നൂറിനു മുകളിൽ മക്കളെന്ന ആഗ്രഹം പെട്ടെന്ന് തന്നെ സാധിച്ചെടുക്കാൻ ഏറ്റവും നല്ല മാർഗ്ഗം അതാണെന്ന് മനസ്സിലായതോടെ പിന്നീട് അതിനുള്ള നീക്കങ്ങൾ നീക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.