പയർ കൃഷി എളുപ്പത്തിൽ ആക്കും… ഇനി കാട് പോലെ വളരും..!! ഇത് അറിയൂ… – How to grow long beans

പച്ചക്കറികൾ ആയാലും പഴവർഗങ്ങൾ ആയാലും പുറത്തുനിന്നും വാങ്ങുന്നവരാണ് ഇന്നത്തെ കാലത്ത് കൂടുതൽ പേരും. ഇന്ന് പല വീടുകളിലും കൃഷി അന്യം നിന്ന് പോവുകയാണ്. അതുകൊണ്ടുതന്നെ പഴവർഗ്ഗങ്ങൾ പച്ചക്കറികൾ മുതലായവയ്ക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. എന്നാൽ ഇന്ന് അത്തരത്തിലുള്ള അവസ്ഥയ്ക്കും വളരെയേറെ മാറ്റം വന്നിട്ടുണ്ട്.

കുറച്ച് സ്ഥലം ആയാലും അവിടെ പറ്റാവുന്ന കൃഷികൾ ചെയ്യുന്നവരാണ് പലരും. ഇന്ന് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് പയർ കൃഷി എങ്ങനെ ചെയ്യാം എന്നാണ്. അതിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള ഘട്ടങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ പയർ കൃഷി ആരംഭിക്കാം.

വീട്ടിൽ തന്നെ ശുദ്ധമായ പച്ചക്കറികൾ ലഭിക്കുന്നത് വളരെ നല്ലതല്ലേ. പ്ലാസ്റ്റിക് ബാഗുകളിലും വളരെ എളുപ്പത്തിൽ പയർ കൃഷികൾ ചെയ്യാവുന്നതാണ്. പ്ലാസ്റ്റിക് ബാഗുകളിൽ കരിയിലയും വളക്കൂറുള്ള മണ്ണ് ഉപയോഗിച്ച് ബാഗ് സെറ്റ് ചെയ്യുക. പിന്നീട് അതിലേക്ക് പയർ മണി ഇടുക. പയർ നട്ടതിനുശേഷം വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം കുത്തനെ ഒഴിക്കാതെ ശ്രദ്ധിക്കുക.

തെളിച്ചു കൊടുത്താൽ മതിയാകും. രണ്ട് ഇല ആകുമ്പോൾ വളം ഒന്ന് ചേർക്കാതെ തന്നെ മണ്ണ് ഒന്ന് ഇളക്കി കൊടുക്കുക. പയറുചെടി കുറച്ചുകൂടി വളർന്നു കഴിഞ്ഞാൽ ആവശ്യത്തിന് വളം ഇട്ടു കൊടുക്കാവുന്നതാണ്. കൂടുതൽ വളരുന്നതിനനുസരിച്ച് കമ്പു നൽകി താങ്ങ് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.