കടുത്ത മലബന്ധത്താൽ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം മാർഗങ്ങൾ ആരും അറിയാതെ പോകരുതേ…| Constipation and gas causes and remedies

പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് സർവസാധാരണമായി കാണുന്ന ഒന്നാണ് മലബന്ധം. ശരിയായി മലം പോകാത്ത അവസ്ഥയാണ് ഇത്. കഴിക്കുന്ന ഭക്ഷണസാധനങ്ങൾ ശരിയായി വിധം ദഹിക്കാത്തതിനാൽ അത് വയറിൽ കെട്ടിക്കിടക്കുകയും പിന്നീട് മലബന്ധം ഉണ്ടാവുകയും ചെയ്യുന്നു. മലബന്ധം ഒട്ടനവധി രോഗങ്ങളെ ക്ഷണിച്ചുവരുന്ന ഒരു ഘടകമാണ്. മലം പൂവാതെ വരുമ്പോൾ വളരെയധികം സമ്മർദ്ദമാണ് മലം പോകുന്നതിനു വേണ്ടി ഓരോരുത്തരും എടുക്കുന്നത്.

ഇത്തരത്തിൽ മലം പോകുമ്പോൾ സമ്മർദ്ദം ചെലുത്തുന്നതിന് ഫലമായി അവിടുത്തെ രക്തക്കുഴലുകളിൽ വിള്ളലുകളും പൊട്ടലുകളും വീർമതകളും ഉണ്ടാകുന്നു. ഇത് പൈൽസ് ഫിഷർ ഫിസ്റ്റുല എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ ആമാശയ ക്യാൻസർ വൻകുടലിലെ ക്യാൻസർ എന്നിങ്ങനെയുള്ള ക്യാൻസറുകളുടെയും ഒരു ലക്ഷണം കൂടിയാണ് ഇത്. അതിനാൽ തന്നെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് മലബന്ധത്തെ അകറ്റാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്.

ദഹനപ്രക്രിയയ്ക്ക് ആവശ്യമായിട്ടുള്ള നല്ല ബാക്ടീരിയയുടെ അഭാവവും പൊട്ട ബാക്ടീരിയയുടെ വർദ്ധനവുമാണ് ഇത്തരത്തിൽ ദഹനക്കേട് ഉണ്ടാക്കുന്നതും മലബന്ധം സൃഷ്ടിക്കുന്നതുo. നാം കഴിക്കുന്ന ഭക്ഷ്യവസ്തുക്കളെ അധികമായി അടങ്ങിയിട്ടുള്ള വിഷാംശങ്ങളും കെമിക്കലുകളും ആണ് ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നത്. അതിനാൽ തന്നെ അധികമായി കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ്‌ ഡ്രിങ്കുകളും ഉപേക്ഷിക്കുകയാണ് ആദ്യം വേണ്ടത്.

അതോടൊപ്പം തന്നെ നാരുകളാൽ സമ്പുഷ്ടമായിട്ടുള്ള പച്ചക്കറികളും ഇലക്കറികളും ഫലവർഗങ്ങളും നമുക്ക് കഴിക്കാവുന്നതാണ്. കൂടാതെ ദഹനം ശരിയായ നടത്തുന്നതിന് പ്രോ ബയോട്ടിക്കായ തൈരിന്റെ ഉപയോഗവും നമുക്ക് ഗുണം ചെയ്യും. ഇതും നമ്മുടെ വയറിനുള്ളിലെ നല്ല ബാക്ടീരിയയെ വർധിപ്പിക്കുന്നതിന് അനുയോജ്യമായിട്ടുള്ള ഘടകമാണ്. അത്തരത്തിൽ മലബന്ധം മാറുന്നതിനു വേണ്ടിയുള്ള ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *