തലച്ചോറിൽ രക്തയോട്ട കുറവ് സൃഷ്ടിക്കുന്ന രോഗങ്ങളെ ആരും നിസ്സാരമായി തള്ളിക്കളയരുതേ.

നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ അവയവമാണ് തലച്ചോറ്. നാമോരോരുത്തരും എന്തു ചെയ്യണം എന്ത് ചെയ്യരുത് എന്ന് നമുക്ക് വ്യക്തമാക്കി തരുന്ന ഒരു അവയവം കൂടിയാണ് തലച്ചോറ്. ഒട്ടനവധി ധർമ്മങ്ങളാണ് ഈ തലച്ചോറ് നിർവഹിക്കുന്നത്. അതുപോലെ തന്നെ ഒട്ടനവധി രോഗങ്ങളാണ് ഈ തലച്ചോറ് നേരിടുന്നത്. അത്തരത്തിൽ തലച്ചോറ് നേരിടുന്ന ഒരു രോഗാവസ്ഥയാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക് എന്ന് പറയുന്നത്.

നമ്മുടെ രക്തക്കുഴലുകളുടെ ആരോഗ്യം കുറഞ്ഞു വരുന്നു എന്നുള്ളതിന്റെ ഒരു തെളിവാണ് ഇത്തരം രോഗങ്ങൾ. പ്രായമായവരിലും ചെറുപ്പക്കാരിലും ഇത് ഒരുപോലെ തന്നെ ഇന്ന് വ്യാപകമായി കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. അതുപോലെ തന്നെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനവും ഈ ഒരു രോഗത്തിനുണ്ട്. അത്തരത്തിൽ നമ്മുടെ തലച്ചോറിന് ചുറ്റുമുള്ള രക്തക്കുഴലുകളിൽ ഓക്സിജൻ സപ്ലൈ നിലക്കുന്നത് വഴി ഉണ്ടാകുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്.

തലച്ചോറിന്റെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുകയോ അല്ലെങ്കിൽ അത് പൊട്ടിപ്പോവുകയോ ചെയ്യുന്നത് വഴി അവിടേക്കുള്ള ഓക്സിജൻ സപ്ലൈ നിലക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു അവസ്ഥയിൽ സ്ട്രോക്ക് എന്ന രോഗം ഉണ്ടാവുകയും ചിലവർ മരണത്തിലേക്ക് പോവുകയും മറ്റു ചിലവർ അംഗവൈകല്യങ്ങൾ നേരിടുകയും ചെയ്യുന്നു.

അതിനാൽ തന്നെ സ്ട്രോക്ക് ഉണ്ടാകുന്ന ആ സെക്കന്റിൽ തന്നെ ഓരോരുത്തർക്കും ചികിത്സ നേടി കൊടുക്കേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം പല അവസ്ഥകളും ഓരോരുത്തരും നേരിടേണ്ടതായി വരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ സ്ട്രോക്ക് ഉണ്ടാകുന്നതിന്റെ ഏറ്റവും വലിയ കാരണമായി മാറി കഴിഞ്ഞിരിക്കുന്നത് ഹൈ ബ്ലഡ് പ്രഷർ എന്ന അവസ്ഥയാണ്. തുടർന്ന് വീഡിയോ കാണുക.