മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ആന്തരിക വിഭവമാണ് കിഡ്നി അഥവാ വൃക്ക. ശരീരത്തിലെ പാഴ് വസ്തുക്കളെ നീക്കം ചെയ്യുന്നതിനെ വലിയൊരു പങ്കുവഹിക്കുന്ന ഒരു ആന്തരിക അവയവമാണ് കിഡ്നി. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ആവശ്യമുള്ളവ സ്വീകരിച്ച് രക്തത്തെ ശുദ്ധീകരിച്ച് മാലിന്യങ്ങൾ പുറന്തള്ളുന്ന അവയവമാണ് കിഡ്നി . വൃക്ക മാലിന്യങ്ങൾ പുറന്തള്ളുന്നത് യൂറിൻ വഴിയാണ്.ഇന്ന് ധാരാളം ആളുകൾ കിഡ്നി തകരാർ മൂലം കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.
ഇതിന്റെ ഒരു പ്രധാന കാരണം ആണ് നാം കഴിക്കുന്ന മായം അധികമായി കലർന്ന പ്രശ്നങ്ങൾ ഭക്ഷണങ്ങൾ, ശരിയായ രീതിയിൽ വെള്ളം കുടിക്കാതിരിക്കുന്നത്, യൂറിൻ ഒഴിക്കാതിരിക്കുന്നത് എന്നിങ്ങനെ . ഈ കാരണങ്ങളാൽ നാം നേരിടുന്ന പ്രശ്നങ്ങളാണ് യൂറിൻ ഇൻഫെക്ഷൻ, കിഡ്നി സ്റ്റോൺ എന്നിവ. ഇത്തരത്തിലുള്ള രോഗങ്ങൾ വർദ്ധിച്ചു നമ്മുടെ വൃക്കയുടെ പ്രവർത്തനം തന്നെ സ്തംഭിച്ചു പോകുന്ന സാഹചര്യം വരുന്നു . ഇതിനൊരു ഉപാധിയാണ് ഡയാലിസിസ്. എന്നാൽ ചില സാഹചര്യത്തിൽ വൃക്കകൾ മാറ്റിവയ്ക്കേണ്ടതായി വരുന്നു.
ഇത്തരത്തിലുള്ള അവസ്ഥകൾ ഒഴിവാക്കുന്നതിനു വേണ്ടി ഇതിനെ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ തേടേണ്ടതാണ്. ശരീരത്തിൽ നേരിടുന്ന അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ ശരീര ഭാഗങ്ങളിലെ വരൾച്ച,കണ്ണുകളിലെ താഴെ കാണുന്ന നീര്, അടിക്കടിക്കുളള മൂത്രശങ്ക, മൂത്രത്തിലെ പതയുടെ സാന്നിധ്യം, മൂത്രത്തിലെ മഞ്ഞനിറം, വിശപ്പില്ലായ്മ, വായിക്കുള്ളിൽ ഒരു രോഗ ചുവ, കൈകളിലും കാലുകളിലും കോച്ചി പിടുത്തം എന്നിവയാണ്.
കിഡ്നി സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ. ശരിയായ രീതിയിലുള്ള വ്യായാമം വഴിയും ധാരാളം വെള്ളം കുടിക്കുന്നത് വഴിയും അതുപോലെതന്നെ യൂറിൻ കെട്ടിക്കിടക്കാൻ അനുവദിക്കാതെ ശരിയായ രീതിയിൽ അതിനെ പുറന്തള്ളുന്നത് വഴിയും ഒരു പരിധിവരെ നമുക്ക് കിഡ്നി സംബന്ധ രോഗങ്ങളിൽ നിന്നും മുക്തിനേടാം. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഇവയെ ചികിത്സിച്ച് മാറ്റാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.