“വട്ടച്ചൊറിയിൽ നിന്നുള്ള സംരക്ഷണം” പ്രകൃതിദത്തമായി.

നാം നമ്മുടെ സ്കിന്നിന് നല്ല രീതിയിൽ കെയർ ചെയ്യുന്ന ആളുകളാണ്. പ്രകൃതിദത്ത രീതിയിലൂടെയും, ഫെയർനസ് ക്രീമുകളുടെയും നാം ഇന്ന് നമ്മുടെ സ്കിന്നിനെ സംരക്ഷിക്കുന്നു. സ്കിന്നിന്റെ സംരക്ഷണം ഇന്ന് നാം ഏറെ ശ്രദ്ധിക്കാറുണ്ട്.ഇന്ന് മുഖത്ത് സ്കിന്നിന് മാത്രമല്ല നമ്മുടെ ശരീരത്തെ മുഴുവൻ സംരക്ഷിക്കുന്ന ബോഡി ലോഷനുകളും മറ്റും ഉപയോഗിക്കുന്ന രീതിയാണ് നാം കണ്ടുവരുന്നത്. ഇത്തരത്തിൽ നാം സംരക്ഷിക്കുന്ന നമ്മുടെ സ്കിന്നിൽ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വട്ടച്ചൊറി.

നമ്മുടെ ശരീര ഭാഗങ്ങളിലെ ചൊറിച്ചിലുകൾ മൂലം ഉണ്ടാകുന്ന പൊട്ടലുകളാണ് വട്ടച്ചൊറി. ഇത് കുട്ടികളിലും മുതിർന്നവനും ഒരുപോലെ കാണപ്പെടുന്ന ഒന്നാണ്.ഇവ കൈകൾ, കാലുകൾ, ഇടുങ്ങിയ ശരീരഭാഗങ്ങൾ എന്നിവയിൽ കാണപ്പെടുന്നു. ഇത് ചുവന്ന തുടുത്ത് വട്ടത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ വട്ടച്ചൊറി എന്ന് പറയുന്നു. ഫംഗസ് ആണ് വട്ടച്ചൊറി പരത്തുന്നത് വരുത്തുന്നത്. ഈ വട്ടച്ചൊറി പകരുന്ന ഒന്നാണ്. അതിനാൽ ഇതിനെ വേഗത്തിൽ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് ഉത്തമം.

ശുചിത്വം കുറവ്, ഈർപ്പമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നത്, അമിതമായ വിയർപ്പ് എന്നിവയാണ് വട്ടചൊറിയുടെ പ്രധാന കാരണം. ഇതൊരു പകർച്ചവ്യാധി ആയതുകൊണ്ട് തന്നെ ഇത് ഉള്ളവർ ഉപയോഗിച്ച ടവലുകളിലൂടെയും വസ്ത്രങ്ങളിലൂടെയും ഇത് മറ്റൊരു ആളിലേക്ക് പകരാവുന്നതാണ്. വട്ടച്ചൊറി പൂർണ്ണമായ ഒരു ഹോം റെമഡിയാണ് ഈ വീഡിയോയിൽ കാണുന്നത്. ധാരാളം ആന്റിഓക്സൈഡ് അടങ്ങിയ മഞ്ഞൾ തന്നെയാണ് ഇതിന് ഏറ്റവും ഉചിതം.

മഞ്ഞൾപൊടിയും കറ്റാർവാഴയുടെ ജെല്ലും ഒപ്പം വിറ്റാമിൻ ഇ യുടെ ക്യാപ്സ്യൂൾ ഓയിലും ചേർത്ത മിശ്രിതമാണ് ഇതിനുള്ള ഒറ്റമൂലി. വട്ടച്ചൊറിയുള്ള ഭാഗത്ത് ഇത് തേച്ച് പിടിപ്പിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മുഴുവനായി മാഞ്ഞു പോകുന്നതായിരിക്കും.മഞ്ഞൾപൊടിയും കറ്റാർവാഴയും നമ്മുടെ സ്കിന്നിനെ ഏറ്റവും നല്ല ഒരു ഔഷധം തന്നെയാണ്. വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ഇൻഫെക്ഷൻ അകറ്റുന്നതിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഈ ഒരു ഒറ്റമൂലി നമ്മുടെ നിന്റെ സംരക്ഷണത്തിന് ഉതകുന്നതാണ്. നാട്ടുവിധികൾ പ്രയോഗിച്ച് വട്ടച്ചൊറിയെ അകറ്റാൻ. ഇതാരും അറിയാതെ പോകരുതേ.

Leave a Reply

Your email address will not be published. Required fields are marked *