ഇന്ന് ധാരാളം ആളുകളിൽ കാണുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ. ഒട്ടുമിക്ക ആളുകളെയും ഇത് കാലുകളിൽ ആണ് ബാധിക്കാറുള്ളത്. കൂടുതലായി മുട്ടിനെ താഴെയാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാണുന്നത്. മുട്ടിന് താഴെയും ചുറ്റിപ്പിടഞ്ഞു നീലനിരത്തിലോ പച്ച നിറത്തിലോ കിടക്കുന്ന ഞെരമ്പുകൾ ആണ് ഇതിന്റെ പ്രധാന ലക്ഷണം. ഇതുവഴി പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഓരോ വ്യക്തികളും അനുഭവിക്കുന്നത്.
ഇത്തരത്തിൽ നീല നിറത്തിൽ ഞെരമ്പുകൾ കിടക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞത് ആ ഞെരമ്പുകളിൽ അശുദ്ധ രക്തം കെട്ടി കിടക്കുന്നു എന്നുള്ളതാണ്. നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്നത് ഹൃദയമാണ്. എന്നാൽ തന്നെ ഓരോ അവയവങ്ങളുമായി ബന്ധപ്പെട്ട ഞരമ്പുകൾ ഹൃദയത്തിലേക്ക് അശുദ്ധ രക്തം കൊണ്ടെത്തിക്കുകയും ഹൃദയം അതിനെ ശുദ്ധീകരിച്ചു ശുദ്ധ രക്തത്തെ തിരിച്ച് ഞരമ്പുകളിലേക്ക് വിടുകയും ചെയ്യുന്നു.
എന്നാൽ കാലിന്റെ മുട്ടുകളിൽ ഞെരമ്പുകളുടെ വാൽവുകൾ തകരാറാവുന്നത് മൂലം ഇത്തരത്തിൽ അശുദ്ധ രക്തം ഹൃദയത്തിലേക്ക് പോകാതെ വരികയും അവിടെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കെട്ടിക്കിടക്കുന്നതിനാൽ തന്നെ അവിടെ ബ്ലോക്കുകൾ സൃഷ്ടിക്കപ്പെടുകയും രക്തയോട്ടം ഇല്ലാതാവുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥയിൽ അസഹ്യമായ വേദനയാണ് ഓരോ വ്യക്തികളും അനുഭവിക്കുന്നത്.
നടക്കുവാൻ വരെ പലർക്കും ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഇത്തരത്തിൽ വെരിക്കോസ് വെയിൻ രൂപപ്പെടുമ്പോൾ കാലുകളിൽ അത് നീരുകൾ സൃഷ്ടിക്കുന്നു. എന്നിട്ടും കാര്യമായി ചികിത്സിക്കാതെയും ശ്രദ്ധിക്കാതെയും ഇരുന്നാൽ അവിടെയും ചെറിയ കറുത്ത പാടുകൾ വരികയും പിന്നീട് അത് പൊട്ടി വ്രണങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. കൂടുതൽ സമയം നിന്ന് ജോലിചെയ്യുന്ന ടീച്ചർ ബസ് കണ്ടക്ടർ എന്നിങ്ങനെയുളളവർക്കാണ് ഇത് കൂടുതലായും കാണാറുള്ളത്. തുടർന്ന് വീഡിയോ കാണുക.