ഇന്നത്തെ കാലത്ത് വളരെ സർവസാധാരണമായ കണ്ടുവരുന്ന ജീവിതശൈലി അസുഖമാണ് കൊളസ്ട്രോൾ. പ്രമേഹം കഴിഞ്ഞ് പിന്നീട് മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് കൊളസ്‌ട്രോൾ. ഇത്തരത്തിലുള്ള ആരൊഗ്യ പ്രശ്നങ്ങൾ എങ്ങനെ മാറ്റി എടുക്കാം പരിഹരിക്കാം തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുകാലത്ത് 40 വയസ്സിൽ കൂടുതലുള്ള ആളുകളിൽ മാത്രം കണ്ടുകൊണ്ടിരുന്ന ഒരു പ്രശ്നമായിരുന്നു കൊളസ്‌ട്രോൾ. എന്നാൽ ഇന്ന് ഇത് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. പലരും മരുന്നു കഴിക്കുന്നവരാണ്. ഭക്ഷണക്രമവും വ്യായാമവും ചെയ്യുന്നവരാണ്.
എന്നാൽ പലരുടെയും കൊളസ്ട്രോൾ നിയന്ത്രിച്ച് നിർത്താൻ പലർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. കൊളസ്ട്രോൾ പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നതിനെപറ്റി ശരിയായ ധാരണ പലർക്കും ഇല്ല എന്ന വാസ്തവം. എന്നാൽ ഒരുപാട് തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. എന്താണ് തെറ്റിദ്ധാരണകൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മൾ ഭക്ഷണത്തിലെ കൊഴുപ്പ് മാത്രം കുറച്ച് രക്തത്തിൽ കൊളസ്ട്രോൾ നിയന്ത്രിക്കാവുന്നതാണ്. ഇതാണ് പലരുടെയും ഒരു ധാരണ. കാരണം കൊളസ്ട്രോൾ ഒരു കൊഴുപ്പാണ് എന്നത് മിക്കവർക്കും അറിയാവുന്നതാണ്.
എന്നാൽ ഇത് ശരീരത്തിന് വളരെ ആവശ്യമായ ഒരു വസ്തുവാണ് ഇത് മുഴുവനോടെ കുറയ്ക്കുന്നത് ശരിയായ രീതിയല്ല. ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന കലോറിയുടെ 30% കൊഴുപ്പാണ് ആവശ്യം. എന്നാൽ ഇപ്പോഴത്തെ ഭക്ഷണ രീതിയിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന കൊഴുപ്പ് 40 ശതമാനം മുതൽ 50 ശതമാനം വരെ ആകുന്നുണ്ട്. എന്നാൽ മറ്റു വൈറ്റമിനുകളുടെയും മിനറുകളുടെയും അളവ് വളരെ കുറഞ്ഞു പോവുകയും കർബോ ഹൈഡ്രേറ്റ് ഒരുപാട് ഉയർന്നു വരികയും ചെയ്യുന്നുണ്ട്. എന്നാൽ നമുക്ക് വേണ്ടത് ഇതെല്ലാം ബാലൻസ്ഡ് ആയിട്ടാണ്.
അതായത് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും. അതായത് പ്രോട്ടീന് കർബോ ഹൈഡ്രേറ്റ് കൊഴുപ്പ്. മറ്റ് സൂക്ഷ്മ പോഷകങ്ങൾ എന്നിവയെല്ലാം ശരീരത്തിന് ആവശ്യമായ രീതിയിൽ അടങ്ങിയിട്ടുള്ള ഭക്ഷണരീതിയാണ് നമ്മൾ പിന്തുടരേണ്ടത്. കൊഴുപ്പ് പൂർണമായും കുറയ്ക്കുന്നത് ശരിയല്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ കൊഴുപ്പ് മാത്രം നമ്മുടെ ഭക്ഷണത്തിൽ കുറച്ചാൽ പോരാ എന്നതാണ്. മറ്റു പോഷകങ്ങൾ അതായത് കാർബോഹൈഡ്രേറ്റ് അന്നജം അളവ് കുറയ്ക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena