അടിക്കടി തൊണ്ടയിൽ ഇൻഫെക്ഷനുകൾ ഉണ്ടാകാറുണ്ടോ? ഇതിനെ ആരും നിസ്സാരമായി കാണരുതേ.

ഇന്ന് ഏറ്റവും അധികം ആളുകളുടെ മരണത്തിന് ഇടയാക്കി കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ക്യാൻസർ. പണ്ടുകാലം മുതലേ ക്യാൻസർ എന്ന രോഗാവസ്ഥ ഉണ്ടായിരുന്നെങ്കിലും അതിന്റെ ഭീകരത ഇന്നാണ് വർദ്ധിച്ചു കാണുന്നത്. ഇതിന്റെയെല്ലാം കാരണം നാം തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. നമ്മുടെ ആഹാരരീതിയും ജീവിതരീതിയും ആണ് ഇത്തരത്തിലുള്ള അമിതമായ കോശ വളർച്ച ശരീരത്തിൽ ഉണ്ടാക്കുന്നത്.

ഇത് ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കാണുന്നു എന്നത് ഇതിന്റെ മറ്റൊരു പേടിപ്പിക്കുന്ന വശമാണ്. ഇത്തരത്തിൽ കാൻസറുകൾ നമ്മുടെ പല ഭാഗങ്ങളിൽ കാണാം. എല്ലാ ക്യാൻസറുകൾക്കും ശരീരഭാരം കുറയുകയും അതോടൊപ്പം തന്നെ ഏതുഭാഗത്താണോ ക്യാൻസർ കോശങ്ങൾ ഉണ്ടാകുന്നത് അവിടെ തടിപ്പുകൾ ആയോ മുഴകളായോ എല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ നമ്മുടെ ജീവനെ കാർന്ന് തിന്ന് കൊണ്ടിരിക്കുന്ന ഒരു ക്യാൻസർ ആണ് തൊണ്ടയിലെ ക്യാൻസർ.

ഇന്ന് ഒട്ടനവധി ആളുകളാണ് ഇതിന്റെ പിടിയിൽ ആയിട്ടുള്ളത്. അത്തരത്തിലുള്ള തൊണ്ടയിലെ ക്യാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. പൊതുവേ ചുമ കഫക്കെട്ട് എന്നിവയുള്ളപ്പോൾ തൊണ്ടവേദന ഉണ്ടാകാറുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ തൊണ്ടവേദന ഉണ്ടാവുന്നത് ഈ ഒരു ക്യാൻസറിന്റെ തുടക്ക ലക്ഷണമാണ്. അതുപോലെതന്നെ അടിക്കടി ഉണ്ടാകുന്ന ചുമയും ഇതിന്റെ ഒരു ലക്ഷണമാണ്.

മറ്റെല്ലാ ക്യാൻസറുകളിൽ ഉള്ളതുപോലെ തന്നെ തൊണ്ടയുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള കടലയോ മുഴകളോ രൂപപ്പെടുന്നതായി തോന്നുകയാണെങ്കിൽ അതിന് ശരിയായ ചികിത്സ നൽകി അത് ക്യാൻസർ അല്ല എന്ന് ഉറപ്പുവരുത്താൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. മറ്റൊരു ലക്ഷം എന്ന് പറയുന്നത് തൊണ്ടയിൽ അടിക്കടി ഉണ്ടാകുന്ന ഇൻഫെക്ഷനുകളും പൊട്ടലുകളും ആണ്. ഇത് തുടരെത്തുടരെ കാണുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *