വീട്ടിൽ പലർക്കും കാണാവുന്ന പ്രശ്നമാണ് അമിത ക്ഷീണം വിളർച്ച ആരോഗ്യക്കുറവ് എന്നിവ. വളരെ പെട്ടെന്ന് ശരീരത്തിൽ കാണിക്കുന്ന ഇത്തരം പ്രശ്നങ്ങൾ പലപ്പോഴും എന്തുകൊണ്ടാണെന്ന് തിരിച്ചറിയാതെ പോകാറുണ്ട്. അധികവും കുട്ടികളിൽ കാണാൻ സാധ്യതയുള്ള ഇത്തരം പ്രശ്നങ്ങൾ കൃമിശല്യവും വിര ശല്യംവും മൂലം വരാൻ സാധ്യതയുള്ളത് ആയിരിക്കാം. വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
വിരശല്യം കൃമിശല്യം പ്രശ്നങ്ങൾ കുട്ടികൾ മാത്രമല്ല പ്രായമായവരിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു. പരിസര ശുചിത്വത്തിലും ഭക്ഷണശീലങ്ങളിലും മുതിർന്നവർ കാണിക്കുന്ന ശ്രദ്ധ കുറവാണ് പലപ്പോഴും ഇത്തരം അസുഖം വരുന്നതിനുള്ള പ്രധാന കാരണമായി പറയുന്നത്. ശുദ്ധമല്ലാത്ത സാഹചര്യങ്ങളിൽ ഇടപഴുകുമ്പോൾ കുട്ടികളുടെ നഖത്തിന് ഉള്ളിൽ വിര മുട്ടകൾ കയറി കൂടാൻ സാധ്യതയുണ്ട്. ശരിയായ രീതിയിൽ കൈ കഴുകാതെ ഭക്ഷണം കഴിക്കുമ്പോൾ ഈ വിര മുട്ടകൾ അവരുടെ ഉള്ളിൽ ചെല്ലുകയും പിന്നീട് അവ വിരിഞ്ഞ് വിരകൾ ആവുകയും ചെയ്യുന്നു.
അന്നനാളം ആമാശയം ചെറുകുടൽ മലാശയം തുടങ്ങി ശരീരഭാഗങ്ങളിൽ എല്ലാം ഇവയുടെ ശല്യം ഉണ്ടാവുന്നതാണ്. ശുചിത്വം പാലിക്കാത്തതാണ് വിരശല്യം കൂടുതലായി കാണുന്നത്. പലതരത്തിലുള്ള വിരകൾ ഉണ്ട് ഉരുളൻ വിര കൃമി കൊക്കപ്പുഴു നാടവിര എന്നിങ്ങനെ പലതരത്തിലാണ് അവ. ഇവ ഓരോന്നും ബാധിക്കുമ്പോൾ പ്രത്യേക ലക്ഷണങ്ങൾ ആണ് കാണിക്കുന്നത്. മലിനമായ ഭക്ഷണസാധനങ്ങളി ലൂടെ ആണ് വിരകൾ ശരീരത്തിലൂടെ വന്നുചേരുന്നത്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ വിരശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.