ജീവിതശൈലി അസുഖങ്ങളുടെ ഭാഗമായി നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വെരിക്കോസ് വെയിൻ. ഇന്നത്തെ കാലത്ത് നിരവധി ആളുകൾ ഇത്തരം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഇതിന് പ്രധാന കാരണം ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണ രീതിയും ആണ്. ഇതുകൂടാതെ നിന്ന് അധികസമയം ജോലി ചെയ്യുന്നവരിലും ഇത്തരം പ്രശ്നങ്ങൾ കാണാം. സെയിൽസ്മാൻ ട്രാഫിക് പോലീസ് ടീച്ചേഴ്സ് സർജൻ എന്നിവരെ അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ അലട്ടാറുണ്ട്.
ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അമിതമായ ശരീരവണ്ണം ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. കൂടാതെ സ്ത്രീകളിൽ പ്രഗ്നൻസി ടൈമിൽ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. വെരിക്കോസ് വെയിൻ വളരെ അധികം ആളുകളിൽ കണ്ടുവരുന്നതും. വൃണങ്ങൾ ആയി ചൊറിച്ചിൽ ആയി പലതരത്തിലുള്ള പ്രശ്നങ്ങളിൽ എത്തുകയും രോഗികൾ വശംകെട്ടു പോകുന്ന അവസ്ഥയാണ് ഇത്.
കാലുകളിലെ വാൽവുകൾക്ക് തകരാറ് സംഭവിക്കുമ്പോഴാണ് ഈ വെരിക്കോസ് വെയിൻ പ്രശ്നങ്ങളുണ്ടാകുന്നത്. ഇത് അശുദ്ധ രക്തം തിരിച്ച് ഹൃദയത്തിലേക്ക് പോകാതെ ഇരിക്കുന്നതിന് കാരണമാകുന്നു. ഡയബറ്റിക് ആയിട്ടുള്ള ആളുകളിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ അതിനൂതന സാങ്കേതികവിദ്യകൾ ലഭ്യമാണ്.
ലേസർ പോലുള്ള ചികിത്സ രീതികൾ വഴി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.