എല്ലാവരും നിസ്സാരമായി കാണുന്ന വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. ചക്ക സീസണായാൽ പിന്നെ ചക്കക്കുരു തോരൻ ചക്കക്കുരു കറി ചക്ക തോരൻ ചക്കവരട്ടി ഇടിച്ചക്ക തോരൻ എന്നിങ്ങനെ വിവിധങ്ങളായ വ്യത്യസ്ത വിഭവങ്ങൾ വീട്ടിലുണ്ടാക്കുന്ന വരാണ് നമ്മളിൽ പലരും. ചക്ക കഴിക്കുന്നുണ്ട് എങ്കിലും ഇതിന്റെ വിവിധങ്ങളായ ഗുണങ്ങൾ എന്തെല്ലാമാണെന്ന് പലപ്പോഴും അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ആപ്പിളും മുന്തിരിയിലും ഓറഞ്ചിലും മായം കലർന്നിരിക്കുന്ന ഇന്നത്തെ ഈ കാലത്ത്. മായം ചേരാത്തെ ലഭിക്കുന്ന ഒന്നാണ് ചക്ക. ഒരുകാലത്ത് ആർക്കും വേണ്ടാതെ ചീഞ്ഞ പോയിരുന്ന ചക്കയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ശരിക്കും ഞെട്ടി പോകും. വൈറ്റമിൻ എയും സിയുടെയും കലവറയാണ് ചക്ക. തയാമിൻ പൊട്ടാസ്യം കാൽസ്യം റൈബോഫ്ളേവിൻ നിയാസിൻ സിങ്ക് തുടങ്ങിയ നിരവധി ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള ചക്ക ഹൃദയപ്രശ്നങ്ങൾ ഉള്ളവർക്ക് വളരെ നല്ലതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.
ചക്കയിലെ പൊട്ടാസ്യം ബിപി കുറയ്ക്കാൻ വളരെ നല്ലതാണ്. ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. ഇത് വിളർച്ച മാറാനും രക്തപ്രവാഹം ശരിയായ രീതിയിൽ ആകാനും സഹായിക്കുന്നു. ആസ്മ രോഗികൾക്ക് നല്ലൊരു മരുന്നു കൂടിയാണ് ചക്ക. തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് വളരെ സഹായകരമാണ്. ഹോർമോൺ ഉൽപാദനം ശരിയായ രീതിയിൽ നടക്കുന്നതിന് ചക്ക സഹായിക്കും. ഇതിൽ ധാരാളം മഗ്നീഷ്യവും കാൽസ്യവും എന്നിവ അടങ്ങിയിട്ടുണ്ട്.
ഇത് എല്ലുകളെ ഫലം ഉള്ളതാക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികൾക്ക് ചക്ക കൊടുക്കുന്നത് എല്ലുകൾക്ക് ബലം നൽകാൻ സഹായിക്കുന്നു. എല്ലുതേയ്മാനം പോലുള്ള രോഗങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി കണ്ണുകളുടെ പരിരക്ഷ ഉറപ്പുവരുത്തുന്നു. നിശാന്തത നൈറ്റ് ബ്ലൈൻഡ്നെസ്സ് തുടങ്ങിയ രോഗങ്ങൾക്ക് ഒരു പരിഹാരം കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.