വീട്ടിൽ ചില സസ്യങ്ങൾ നട്ടുവളർത്തുന്നത് പല ഗുണങ്ങളും നൽകുന്നു. അത്തരത്തിൽ വീടിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു സസ്യജാലങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടുമുറ്റത്ത് നിർബന്ധമായും ഉണ്ടാകേണ്ട ഏതാനും ഔഷധച്ചെടികൾ ഏതെല്ലാം ആണ് എന്നാണ് ഇവിടെ പറയുന്നത്. പാർശ്വഫലങ്ങളില്ലാത്ത ഉടനടി ഗുണങ്ങൾ നൽകുന്ന ഈ പച്ച മരുന്നുകൾ നിങ്ങളെ രോഗങ്ങളിൽനിന്നും മുക്തമാക്കാൻ സഹായിക്കുന്നു.
ഇത്തരത്തിലുള്ള ആദ്യത്തെ സസ്യമാണ് മുക്കുറ്റി. ഇത് സമൂലം അരച്ചു കെട്ടിവെക്കുന്നത് മുറിവുകൾ പെട്ടെന്ന് കരിഞ്ഞു കിട്ടാൻ സഹായിക്കുന്ന ഒന്നാണ്. മുക്കുറ്റി അരച്ച് മോരിൽ കലക്കി കുടിക്കുന്നത് വയറിളക്കം ശമിക്കാൻ സഹായിക്കുന്നു. കടന്നൽ കുത്തിയാൽ മുക്കുറ്റി അരച്ച് വെണ്ണ ചേർത്ത് പുരട്ടിയാൽ മതി. കൂടാതെ പനിയും വയറിളക്കവും മാറ്റാനും ഇത് സഹായിക്കും.
മുഖക്കുരു മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് കൃഷ്ണതുളസി നീര്. ഇത് പതിവായി പുരട്ടുന്നത് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമാണ്. തലവേദന മാറ്റിയെടുക്കാനും ഇത് സഹായകരമാണ്. പനി കൃമിശല്യം തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരം കാണാവുന്ന ഒന്നാണ് ഇത്. ശതാവരി ഇത്തരത്തിൽ ശരീരത്തിന് ഔഷധഗുണങ്ങൾ നൽകുന്ന ഒന്നാണ്.
വാതം മൂലം ശരീരത്തിൽ ഉണ്ടാകുന്ന ചുട്ടുനീറ്റം മാറ്റിയെടുക്കാൻ സഹായകരമാണ് ഇത്. സ്ത്രീകളിൽ ഉണ്ടാകുന്ന അമിതമായ വെള്ളപോക്ക് കുറയാനും ഇത് സഹായകരമാണ്. ശതാവരിക്കിഴങ്ങ് നീര് പാലിൽ ചേർത്ത് കഴിച്ചാൽ മൂത്ര ചുടിച്ചിൽ മാറുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.