ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അത്തി പഴം. നിരവധി ആരോഗ്യഗുണങ്ങൾ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തിയുടെ ആരോഗ്യ ഗുണങ്ങളും അതിന്റെ സവിശേഷതകളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ധാരാളം പോഷകങ്ങളും ഔഷധഗുണങ്ങളും ഉള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവർ വളരെ കുറവായിരിക്കും പാലസ്തീനിലാണ് ഇതിന്റെ ജന്മസ്ഥലം.
വിശുദ്ധ ഖുർആനിൽ അത്തി എന്ന് നാമകരണം ചെയ്ത ഒരു അധ്യായം തന്നെ ഉണ്ട്. പാലസ്തീനിൽ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ കാണുന്നുണ്ട്. ഔഷധക്കൂട്ടിൽ പ്രധാനിയാണ് അത്തി. ഇതിന്റെയും തൊലിയും വെറും ഇളം കായ്കളും പഴവും ഔഷധഗുണങ്ങൾ ഉള്ളവയാണ്.
ഉണങ്ങിയ അത്തി പഴത്തിൽ 50% പഞ്ചസാരയും അതുപോലെതന്നെ മൂന്നര ശതമാനം മാംസ്യവും സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തിപ്പഴം പഞ്ചസാരയുമായി അല്ലെങ്കിൽ ശർക്കര ചേർത്ത് കഴിച്ചാൽ രക്തസ്രാവം ദന്താ ഷയം മലബന്ധം തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ഉണ്ടാകുന്നതാണ്. മുലപ്പാലിനെ തുല്യമായ പോഷകങ്ങൾ അടങ്ങിയതിനാൽ അത്തിപ്പഴം കുഞ്ഞുങ്ങൾക്ക് നൽകാവുന്നതാണ്.
അത്തിപ്പഴം കുട്ടികളിൽ ഉണ്ടാവുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യുന്നു. ഗർഭം അലസാതിരിക്കാൻ പ്രതിരോധം എന്ന നിലയിലും ഇത് കഴിക്കാവുന്നതാണ്. ബലഷയം മാറാൻ അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്. വിളർച്ച വയറിളക്കം അത്യാർത്ഥവം തുടങ്ങിയ പ്രശ്നങ്ങൾക്കും അത്തിപ്പഴം വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD