ഈ ചെടി വീട്ടിൽ കണ്ടിട്ടുണ്ടോ..!! ഇതിന്റെ പേര് അറിയുന്നവർ താഴെ പറയാമോ…

എല്ലാവർക്കും വളരെയേറെ സഹായകരമായ ഒരു സസ്യത്തെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും ഇത് കാണാൻ കഴിയും. എങ്കിലും അറിയുന്നവർ വളരെ കുറവായിരിക്കും. ഈർപ്പം ഉള്ള വയലോരങ്ങളിലും പാതയോരങ്ങളിലും പറമ്പുകളിലും എല്ലാം ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് കല്ലുരുക്കി. ഈ ചെടി കാണാത്തവർ വളരെ കുറവായിരിക്കും. കല്ലുരുക്കി മീനാഗിണി സന്യാസി പച്ച കൃഷി ഭഷ എന്നെല്ലാം പേരുകൾ ഉണ്ട്. ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമായ പേരുകൾ ഉണ്ടാകും.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കല്ലുരുക്കി എന്ന് ചെടിയെ കുറിച്ചാണ്. ഇതിനെപ്പറ്റിയുള്ള മറ്റു കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുമല്ലോ. അതുപോലെതന്നെ നിങ്ങളുടെ നാട്ടിൽ ഇതിന് പറയുന്ന പേരുകൾ താഴെ പറയാതെ പോകലേ. വൃക്കയിലെ കല്ലുകൾക്കുള്ള ഔഷധമായതുകൊണ്ടാണ്. ഇതിന് ഈ പേരു വന്നിരിക്കുന്നത്. കാരണം വൃക്കയിൽ ഉണ്ടാകുന്ന കല്ലിനെ അലിയിച്ച് കളിയാനുള്ള ശേഷി ഈ ചെടിക്ക് ഉണ്ട്. ഏകദേശം അര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ഇത്. പ്രധാനമായും മഴക്കാലത്ത് ആണ് ഇവ വളർന്നുവരുന്നത്. ഇങ്ങനെയാണ് സാധാരണ കാണുന്നത്.

വളരെ ചെറിയ ഇലകളും ഇലയുടെ അടിയിൽ തൊങ്ങൽ പോലെ കിടക്കുന്ന ധാരാളം മുട്ടുകളും കാണാൻ കഴിയും. വെള്ള നിറത്തിലുള്ള പൂക്കൾ കാണാൻ കഴിയും. കാറ്റിലൂടെയും മഴവെള്ളത്തിലൂടെ ആണ് ഇതിന്റെ വിത്തു വ്യാപിക്കുന്നത്. സമൂലം ആയാണ് കല്ലുരുക്കി ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്. ഉഷ്ണ മേഖല പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് മേഖലകളിൽ സ്ഥിരമായി താമസിക്കുന്നവർക്ക് ആണ് മൂത്രശയത്തിൽ കല്ല് കൂടുതലായി കാണുന്നത്. കുടിക്കുന്ന വെള്ളത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുതലാകുന്നതാണ് പ്രധാന കാരണം.

വെള്ളം കുടിക്കുന്നത് കുറവായിരിക്കും അതുപോലെ തന്നെ വിയർപ്പ് രൂപത്തിൽ വെള്ളം ധാരാളം ശരീരത്തിൽ നിന്ന് നഷ്ടപ്പെടൽ തുടങ്ങിയ കാരണങ്ങളാൽ മൂത്രശയത്തിലെത്തുന്ന ജലാംശം കുറയുന്നത് മറ്റൊരു കാരണമാണ്. ഇതിനെ നല്ലൊരു മരുന്നാണ് നമ്മുടെ കല്ലുരുക്കി. മൂത്രത്തിലെ കല്ല് നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നുണ്ട്. ഔഷധമായി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇതിന് കല്ലുരുക്കി എന്ന പേര് കാണാൻ സാധിക്കും. ഇത് വേരോട് കൂടി പറിച്ചു ചെറിയ കഷ്ണങ്ങൾ ആക്കി രണ്ട് ലിറ്റർ വെള്ളത്തിൽ ഇട്ട് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. ഇങ്ങനെ ചെയ്തെടുത്ത വളരെ എളുപ്പത്തിൽ തന്നെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U