ഞാവൽപ്പഴം കണ്ടാൽ ഇനി ഒരു തരത്തിലും വിട്ടുകളയല്ലേ…ഇത് ഇനിയെങ്കിലും അറിയൂ…|Njaval Pazhathinte Gunangal

പണ്ടുകാലങ്ങളിൽ പറമ്പുകളിൽ പോയി ഞാവൽപ്പഴം പറിച്ചിരുന്ന ഒരു കാലം എല്ലാവർക്കും ഉണ്ടായിരുന്നു. ഞാവൽ പഴം കഴിച്ചശേഷം നാവും ചുണ്ടും വയലറ്റ് നിറത്തിൽ ആകുന്നതും നമുക്ക് ഏറെ ഇഷ്ടമായിരുന്നു. അന്ന് ചെറുപ്രായത്തിൽ അതെല്ലാം കളികൾ ആയി അവശേഷിച്ചു. എന്നാൽ അങ്ങനെ കളിച്ച് നടന്നിരുന്ന ബാല്യം നമുക്ക് ഇന്ന് ഒരു ഓർമ്മ മാത്രമാണ്. ഈ ഞാവൽപഴ ത്തിന്റെ ഗുണങ്ങളാണ് ഇവിടെ കാണാൻ കഴിയുക.

നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഞാവൽ പഴത്തിൽ അടങ്ങിയിട്ടുള്ളത്. പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നു എന്നാണ് ഇത്. ഞാവൽ പഴം എന്ന് കേട്ടാൽ ആദ്യം നമുക്ക് മനസ്സിലേക്ക് ഓടിയെത്തുക അതിന്റെ നിറം തന്നെയാണ്. ഞാവൽ മരത്തിൽ ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാം തന്നെ ഔഷധഗുണങ്ങൾ നിറഞ്ഞതാണ്.

പ്രമേഹം കുറയ്ക്കാൻ ഞാവൽപ്പഴം കുരുവിന് കഴിയും. പഴം കഴിക്കുന്നത് വയറിലെ സുഖം തരികയും മൂത്രം ധാരാളം പോകുന്നതിനു സഹായിക്കുകയും ചെയ്യുന്നു. അർശസ് വയറുകടി വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്ക് ഞാവൽ കഴിക്കുന്നത് വളരെ ഗുണകരമാണ്. വായിൽ ഉണ്ടാകുന്ന മുറിവ് പഴുപ്പ് തുടങ്ങിയവയ്ക്ക്.

ഞാവൽ തൊലി കഷായം നല്ലതാണ് എന്ന് ആയുർവേദം പറയുന്നുണ്ട്. ഇതിൽ ജീവകം എ ജീവകം സി പ്രോട്ടീൻ ഫോസ്ഫറസ് കാൽസ്യം ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. വൈൻ ഉണ്ടാക്കാനും ഇത് നല്ലതാണ്. ഇനി ഞാവൽപ്പഴം കഴിക്കാതെ ഇരിക്കല്ലേ. ഗുണങ്ങൾ അറിഞ്ഞു ഞങ്ങൾ പഴം ഇനി മാറ്റി നിർത്തേണ്ട. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.