ഞാവൽ പഴം ഈ ഗുണങ്ങൾ അറിഞ്ഞില്ലല്ലോ… അറിയേണ്ടതു തന്നെ…|Benefits of Jamun Fruit

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഞാവൽ പഴം. ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നു കൂടിയാണ് ഇത്. ഞാവൽ പഴത്തിൽ അടങ്ങിയിട്ടുള്ള അത്തരത്തിലുള്ള ഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഞാവൽ പഴത്തെ പറ്റി കേൾക്കാത്തവരും ഇത് കഴിക്കാത്തവർ വളരെ കുറവായിരിക്കും.

പണ്ടുകാലങ്ങളിൽ ഞാവൽ പഴം പെറുക്കാൻ ഓടിയിരുന്ന കുട്ടിക്കാലം പലർക്കും ഉണ്ടാകും. പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നത് ഇന്ന് അന്യം നിന്നു വരുന്ന ഞാവൽ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഞാവൽ പഴം കഴിച്ചു കഴിഞ്ഞാൽ വായും ചുണ്ടും നീല കലർന്ന കറുപ്പ് നിറം ആകും എന്ന ഒരു ദോഷം മാത്രമാണ് ഞാവൽ പഴത്തിൽ കാണാൻ കഴിയുക.

ബാക്കി 99 ഗുണങ്ങളാണ്. ഇതിന്റെ ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാം തന്നെ ഔഷധ ഗുണങ്ങളുടെ കലവറയാണ്. പ്രമേഹം കുറയ്ക്കാൻ ഞാവൽപഴം ഗുരുവിനെ ധാരാളം കഴിവുണ്ട്. ഇത് കഴിക്കുന്നത് വയറിന് സുഖം തരികയും മൂത്രം ധാരാളം പോകുന്നതിനു സഹായിക്കുകയും ചെയ്യും. അർശസ് വയറുകടി വിളർച്ച എന്നിവയ്ക്ക് ഞാവൽ കഴിക്കുന്നത് ഗുണകരമാണ്.

ഞാവൽ പഴത്തിൽ ജീവകം എ ജീവകം സി പ്രോട്ടീൻ ഫോസ്ഫറസ് കാൽസ്യം ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. വൈൻ തയ്യാറാക്കാനും ഞാവൽപ്പഴം വളരെ നല്ലതാണ്. ഇനി ഞാവൽപ്പഴം കഴിക്കാതെ ഇരിക്കേണ്ട. ശരീര ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *