കുടംപുളിയിൽ അടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം നമ്മുടെ വീട്ടിലും പരിസരപ്രദേശങ്ങളിൽ സുലഭമായി കാണുന്ന ഒന്നാണ് കുടംപുളി. കറികളിൽ പ്രത്യേകിച്ച് മീൻ കറിയിൽ ചേർക്കാൻ ആണ് കുടംപുളി കൂടുതലായി ഉപയോഗിക്കുന്നത്. ഇതിൽ ധാരാളം ഔഷധഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഇത് വെറുതെ കളയാനാകില്ല.
ഇതിൽനിന്ന് വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണ് ഹൈഡ്രോ സിട്രിക് ആസിഡ്. നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണം എങ്കിൽ അതിന്റെ വേഗത കൂട്ടാൻ ഉപയോഗിക്കുന്ന ഒരു ഘടകമാണ് മുകളിൽ പറയുന്നത്. ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ് ഈ ആസിഡ് ചെയ്യുന്നത്. ഇത് കുടംപുളിയിൽ ധാരാളമായി അടങ്ങിയത് കൊണ്ട് തടി കുറയ്ക്കാനായി വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.
അതുമാത്രമല്ല കുടംപുളിയുടെ ഗുണം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങൾ തടയാനും സഹായിക്കുന്നു. തലച്ചോറിലെ ഉന്മേഷ ദായിനിയായ ഹോർമോൺ സെറെറ്റോണിന്റെ അളവ് ഉയർത്താൻ സഹായിക്കുന്നതുകൊണ്ട് ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ കുടംപുളി സഹായിക്കുന്നുണ്ട്. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും കുടംപുളി സഹായിക്കുന്നുണ്ട്.
മരുന്ന് കുത്തക കമ്പനികൾ ഇതിന്റെ വിപന സാധ്യത മനസ്സിലാക്കി ഇതിന്റെ ക്യാപ്സുകൾ രൂപത്തിലും മാർക്കറ്റിൽ എത്തിക്കുന്നുണ്ട്. പൊതുവേ ഇതിന്റെ ഗുണം ഏറ്റവുമധികം മനസ്സിലാക്കിയിട്ടുള്ളത് യൂറോപ്പിന്റെ രാജ്യങ്ങളാണ്. പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. നിങ്ങൾക്ക് അറിയാവുന്ന ഇതിന്റെ പേരുകൾ കമന്റ് ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.