മലാശയ കാൻസർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണം ഇവയാണ്… ശ്രദ്ധിക്കുക

ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നവയാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് കുടലിലേക്ക് കാൻസർ അഥവാ മലാശയ കാൻസർ എന്നതിനെ പറ്റിയാണ്. എല്ലാവരെയും ഭീതിപ്പെടുത്തുന്ന ഒരു അസുഖമാണ് ക്യാൻസർ. പലപ്പോഴും വയറിൽ ഉണ്ടാകുന്ന ചില അസ്വസ്ഥതകൾ ക്യാൻസർ ആണോ എന്ന പേടി ഉണ്ടാക്കാം. അതുപോലെ തന്നെ എല്ലാവരും അവഗണിക്കുന്ന ഒരു രോഗലക്ഷണമാണ് മലത്തിലൂടെ ബ്ലീഡിങ് ഉണ്ടായിക്കഴിഞ്ഞാൽ പൈൽസ് ആണെന്ന് പറഞ്ഞു അവഗണിക്കുന്നുണ്ട്.

ഇത്തരത്തിൽ അവഗണിക്കുന്നത് മൂലം മലാശയ കാൻസർ നേരത്തെ കണ്ടെത്താനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. ആദ്യം തന്നെ രോഗലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. പലപ്പോഴും ഇത്തരക്കാരിൽ കാണുന്നത് ബ്ലീഡിംഗ് ആണ്. ഫ്രഷ് ബ്ലീഡിങ് ആണ് അല്ലെങ്കിൽ കറുപ്പ് നിറത്തിലുള്ള ബ്ലീഡിങ് ആയിരിക്കാം. പലപ്പോഴും രോഗികൾ പറയുന്നത് പൈൽസ് പ്രശ്നങ്ങൾ ഉണ്ട് അതുകൊണ്ട് ബ്ലീഡിങ് ഉണ്ടാവുന്നതാണ്. ബ്ലീഡിങ് ഉണ്ടെങ്കിൽ പൈൽസ് എന്നാണ് പലരും കരുതുന്നത്.

അത് ഒരു തെറ്റിദ്ധാരണ ആണ്. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. മലാശയത്തിന്റെ ഭാഗത്ത് മലപോകുന്നത് കൊണ്ട് പൊട്ടിയിട്ട് ഫിഷർ ഉണ്ടാകുന്നത് മൂലം ആകാം. പൈൽസ് കൊണ്ടാകാം മലാശയ കാൻസർ കൊണ്ടാകാം. അല്ലെങ്കിൽ കുടലിൽ ഉണ്ടാകുന്ന ചില കുമിളകൾ മൂലമാണ്. ഇത്തരത്തിൽ പല കാരണങ്ങൾ കൊണ്ടും ബ്ലീഡിങ് ഉണ്ടാക്കാം. അത് എന്തു കാരണം കൊണ്ടാണ് എന്ന് വിശദമായി പരിശോധന നടത്തി കണ്ടെത്തേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ അടുത്തുള്ള ഒരു എസ്‌പേർട്ട് സർജനെ കാണിക്കുക.

അവർ പലപ്പോഴും കോളനോസ്കോപ്പി പല ടെസ്റ്റുകളും നിർണയിക്കും. അത് ചെയ്തു കഴിഞ്ഞാൽ എന്ത് ചെയ്യാൻ കഴിയും ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളാണോ എന്ന് നേരത്തെ തിരിച്ചറിയാൻ സാധ്യതയുണ്ട്. കുമിളകൾ മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എങ്കിൽ അത് നേരത്തെ കണ്ടെത്തി എടുത്തു മാറ്റാൻ സാധിക്കുന്നതാണ്. വയറു സംബന്ധമായ പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. ഗ്യാസ് വിമ്മിഷ്ടം വയർ എരിച്ചിൽ തുടങ്ങിയ പല പ്രശ്നങ്ങളും ക്യാൻസറുമായി ബന്ധപ്പെട്ടത് ആകാം. ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ ഡോക്ടറെ കാണേണ്ടത് നല്ലതായിരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *