പപ്പായ ഇനി തന്നെ കായ്ക്കും..!! ഒരു കാര്യം ചെയ്താൽ മതി…

നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പപ്പായ. ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പലപ്പോഴും നമ്മുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും ഇത് കാണാൻ സാധിക്കും. എന്നാൽ എല്ലായിപ്പോഴും പപ്പായ കായ്ക്കണമെന്നില്ല. പപ്പായ നല്ല രീതിയിൽ കായ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പപ്പായയിൽ ഉണ്ടാകുന്ന കീടബാധകൾ എന്തെല്ലാം ആണ് അതിന്റെ ഇള മഞ്ഞ നിറത്തിന് കാരണം എന്താണ്. അതിനുള്ള പരിഹാരം മാർഗങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നു.

ആദ്യം തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്ന് പറയുന്നത് നല്ല അടിവളമിട്ട് ഒന്നൊന്നര താഴ്ചയിൽ പപ്പായ നടണം. പപ്പായ നടുന്ന രീതിയിൽ താഴെപ്പറയുന്നുണ്ട്. അതിനുശേഷം കൊടുക്കുന്ന വള പ്രയോഗമുണ്ട് അത് താഴെ പറയുന്നത്. ഏറ്റവും ആദ്യം പപ്പായ തിരഞ്ഞെടുക്കുന്ന സ്ഥലം എന്ന് പറയുന്നത് സൂര്യപ്രകാശം നല്ല രീതിയിൽ ലഭിക്കുന്ന സ്ഥലം വേണം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്താണ് ധാരാളം പപ്പായ ഉണ്ടാവുകയുള്ളൂ.

മൂന്നുമാസ കൊണ്ട് പൂക്കുകയും ചെയ്യും. അതിനുള്ള ഉദാഹരണം താഴെ പറയുന്നുണ്ട്. വെയിലുള്ള സ്ഥലങ്ങളിൽ ഇത് വയ്ക്കേണ്ടതാണ്. ധാരാളം വെയിലുള്ള സ്ഥലമുള്ള നോക്കി നട്ടാൽ പപ്പായ പെട്ടെന്ന് ഉണ്ടാകാൻ ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് ഇതാണ്. അടുത്ത ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യംനീർവാഴ്ച ഉള്ള മണ്ണ് ആയിരിക്കണം. വെള്ളം കെട്ടി നിൽക്കരുത്. എന്നാൽ വേനൽക്കാലത്ത് ദിവസവും അത് നനച്ചു കൊടുക്കേണ്ടതാണ്. വെള്ളം കെട്ടി നിന്നാൽ ഇത് ചീഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.

വർഷക്കാലത്ത് വേര് കൂട്ടി കൊടുക്കേണ്ടതാണ്. പപ്പായ തൈയ് എടുക്കുന്ന സമയത്ത് നല്ല ഹൈബ്രിഡ് പപ്പായ തൈ എടുക്കാനായി ശ്രദ്ധിക്കുക. ഒന്നൊന്നര അടി ആഴത്തിൽ കുഴി എടുത്തതിനുശേഷം ഇതിൽ ആദ്യം ഡോളമറ്റ് മിടുക. പിന്നീട് ഇതിൽ ചകിരി കമ്പോസ്റ്റ് ഇടുക. പിന്നീട് എല്ലുപൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ചാണകപ്പൊടി ഇട്ടുകൊടുക്കുക. പിന്നീട് ഇതിനു മുകളിൽ കുറിച്ചു മണ്ണ് ഇട്ടതിനുശേഷം പപ്പായ ഇട്ട് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *