ശരീരത്തിലുണ്ടാകുന്ന അല്ലെങ്കിൽ കണ്ടുവരുന്ന പല അസുഖങ്ങളും നേരത്തെ മനസ്സിലാക്കാൻ സാധിക്കുന്നത് ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് വഴിയാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കിഡ്നി വീക്കത്തെക്കുറിച്ച് ആണ്. കിഡ്നി കളിൽ മൂത്രം കെട്ടി നിൽക്കുമ്പോൾ ഉണ്ടാകുന്ന വീക്കത്തെ ആണ് ഹൈഡ്രോനെഫ്രോസിസ് എന്നു പറയുന്നത്. ഒരു ശതമാനത്തോളം ഗർഭസ്ഥ ശിശുക്കളിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. ഇതിന് പലതരം കാരണങ്ങളും കണ്ടുവരുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ചില കാരണങ്ങൾ നമുക്ക് നോക്കാം.
ഒരു കിഡ്നിയെ ബാധിക്കുന്ന അവസ്ഥയാണ് കോമൺ ആയി കണ്ടുവരുന്നത്. എന്നാൽ ഇത് രണ്ടു കിഡ്നിയെയും ബാധിക്കുന്നതാണ്. ഒരു കിഡ്നിയുടെ വീക്കം എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം കിഡ്നിയിൽ നിന്നും മൂത്ര കുഴലിൽ പോകുന്ന ഭാഗത്ത് ഉണ്ടാകുന്ന തടസ്സം മൂലം ഉണ്ടാകുന്ന കിഡ്നിയുടെ വീക്കം ആണ് ഇത്. ഇതുകൂടാതെ മൂത്രം മൂത്രസഞ്ചിയിൽ നിന്നും തിരികെ കിഡ്നി ലേക്ക് കയറുന്ന അവസ്ഥ.
കൂടാതെ മൂത്രസഞ്ചിക്ക് അകത്ത് കുമിളപോലെ ഉണ്ടാകുന്ന പ്രശ്നങ്ങൾ. ഇവ മൂലവും കിഡ്നിക്ക് വീക്കം ഉണ്ടാകാം. സാധാരണഗതിയിൽ 15 16 ആഴ്ചകളിൽ സ്കാൻ ചെയ്യുമ്പോൾ കിഡ്നി കളുടെ വീക്കം കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്. ചിലപ്പോൾ വളരെ ലേറ്റ് ആയി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരുകയാണെങ്കിൽ ഒരു പീഡിയാട്രിക്സ് സർജനെ കണ്ട ശേഷം.
മാതാപിതാക്കൾക്ക് കൗൺസിലിംഗ് ചെയ്യുന്നത് വളരെ നല്ലതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.