നിരവധി സസ്യങ്ങൾ നമ്മുടെ ചുറ്റും കാണാൻ കഴിയും. ഓരോന്നിനും അതിന്റെ തായ നിരവധി ഗുണങ്ങളുണ്ട്. അത്തരത്തിലുള്ള. ചില ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ത്യയിൽ പലഭാഗങ്ങളിലും കണ്ടു വരുന്ന ഒരു പ്രത്യേക ഇനം ചെടിയാണ് കൃഷ്ണകിരീടം. ഇതിനെ ഇംഗ്ലീഷിൽ മറ്റു പേരുകളിലാണ് അറിയപ്പെടുന്നത്. ഹനുമാൻകിരീടം കൃഷ്ണമുടി ആറുമാസ ചെടി കാവടി പൂവ് പേഗോടാ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നുണ്ട്.
ഇന്ന് ഇവിടെ പറയുന്നത് കൃഷ്ണകിരീടം എന്ന ചെടിയെ കുറിച്ചാണ്. ഈ ചെടി പൊതുവേ തണൽ കൂടുതലുള്ള ഭാഗങ്ങളിലാണ് കണ്ടുവരുന്നത്. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ആണ് കാണാൻ കഴിയുക. വലിപ്പമുള്ള ഇലകൾ ഈ ചെടിയുടെ പ്രത്യേകതയാണ്. ഓണത്തിന് പൂക്കളം ഒരുക്കാനും തൃക്കാക്കരപ്പനെ അലങ്കരിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇത്.
ഇന്ത്യയിൽ പല ഭാഗങ്ങളിലും ഈ ചെടി കാണാൻ കഴിയും. 1767 ആധുനിക ജീവശാസ്ത്രത്തിലെ നാമകരണ പിതാവ് എന്നറിയപ്പെടുന്ന കാൾ ലീനിയസ് ആണ് ഈ പുഷ്പത്തെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. ഈ ചെടിയുടെ പൂവിന്റെ പ്രത്യേകത എല്ലാ പൂക്കളും ഒന്നുചേർന്ന് ആണ് കാണാൻ കഴിയുക.
ചിത്ര ശലഭങ്ങളെ ഇഷ്ടപ്പെടുന്നവർ ഈ ചെടി നട്ടു വളർത്തുന്നത് വളരെ നല്ലതാണ്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ചെടിയാണ്. ആൾപ്പാർപ്പില്ലാത്ത ഭാഗങ്ങളിൽ കൂട്ടത്തോടെ കണ്ടുവരുന്ന ചെടിയാണ് കൃഷ്ണകിരീടം. ഇതിന്റെ പൂവിന്റെ ആകൃതി ഏകദേശം പിരമിഡ് ആകൃതിയിലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.