കശുവണ്ടി കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യം നേട്ടങ്ങളും ദോഷങ്ങളും നമുക്ക് തിരിച്ചറിയാനായി ഇത് കണ്ടു നോക്കുക.

നമ്മെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് നട്ട്സ് അഥവാ അണ്ടിപ്പരിപ്പ്. വൃക്കകളുടെ ആകൃതിയിലുളള ഇവ കഴിക്കാൻ നല്ല രുചിയാണ്. അതിനാൽ കുട്ടികളും മുതിർന്നവരും ഇത് ഒരുപോലെ ഇഷ്ടപ്പെടുന്നു. ഇത്തരത്തിലുള്ള അണ്ടിപ്പരിപ്പുകൾക്ക് വളരെയധികം പോഷക ഗുണങ്ങളും ഉള്ളതാണ്. ധാരാളം ന്യൂട്രിയൻ അടങ്ങിയ ഈ അണ്ടിപ്പരിപ്പ് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ഹൃദയ രോഗങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ഇത് നല്ല കൊളസ്ട്രോൾ അടങ്ങിയതാണ്.

ആയതിനാൽ ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന് ആവശ്യമായ കൊഴുപ്പുകൾ പ്രദാനം ചെയ്യുകയും നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ സുഖപ്പെടുത്തുകയും ചെയ്യുന്നു. എല്ലുകളുടെ ബലത്തിനും പേശികളുടെയും മസിലുകളുടെയും ശരിയായ പ്രവർത്തനത്തിനും ഇത് വളരെ നല്ലതാണ്. ഇവയ്ക്ക് ആവശ്യമായ മഗ്നീഷ്യം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യുന്ന കാൽസ്യത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഇത് നമ്മുടെ ശരീരത്തിലെ രക്തസമ്മതം നിയന്ത്രിക്കാൻ വളരെ നല്ലതാണ്. സെലനീയം വിറ്റാമിൻ ഡി അടങ്ങിയ നല്ലൊരു ആന്റി ആക്സിഡന്റാണ് അണ്ടിപ്പരിപ്പ്. ആയതിനാൽ നമ്മുടെ ആഹാരത്തിലൂടെ ശരീരത്തിലേക്ക് കടന്നുവരുന്ന വിഷാംശങ്ങളെ നശിപ്പിക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്. ഇത് ക്യാൻസർ സാധ്യതകൾ കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന സിങ്കുകൾ അണുബാധയെ ചെറുത്ത് നിൽക്കുന്നതിന് വളരെ നല്ലതാണ്.

ഇതിനിടങ്ങിയിട്ടുള്ള കോപ്പർ കണ്ടന്റ് തലച്ചോറുകളുടെ പ്രവർത്തനത്തിനും ഹോർമോണുകളുടെ പ്രവർത്തനത്തിനും എൻസൈമുകളുടെ പ്രവർത്തനത്തിനും ഇത് വളരെ നല്ലതാണ്. കശുവണ്ടി ദിവസം അഞ്ചെണ്ണം മുതൽ 10 എണ്ണം വരെയാണ് നാം കഴിക്കേണ്ടത്. ഇതിൽ ധാരാളം കലോറീസ് അടങ്ങിയതിനാൽ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകും. കുറഞ്ഞ അളവിൽ ഇത് ഏത് കാലത്തും കഴിക്കാവുന്ന ഒന്നാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *