ശരീരത്തിലെ കൊഴുപ്പുകൾ അലിഞ്ഞ് ഇല്ലാതായി ശരീരഭാരം കുറയ്ക്കുന്നതിന് ഇത് മാത്രം ചെയ്താൽ മതി. കണ്ടു നോക്കൂ

ഇന്ന് നമ്മളിൽ ഏറ്റവും കൂടുതൽ അധികമാളുകൾ അനുഭവിക്കുന്ന അവസ്ഥയാണ് ഒബിസിറ്റി അഥവാ അമിതവണ്ണം. അമിതവണ്ണം ഇന്ന് പ്രായഭേദം ഇല്ലാതെ തന്നെ എല്ലാവരിലും കണ്ടുവരുന്നു. നമ്മുടെ ആഹാര രീതിയിൽ വന്ന മാറ്റം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഈ അമിതവണ്ണം നമ്മുടെ ശരീരത്തിന് വളരെ ദോഷകരo ആയേക്കാവുന്ന ഒട്ടനവധി രോഗങ്ങൾക്കുള്ള ഒരു പോഷകം എന്ന് വേണമെങ്കിൽ പറയാം. ഒബിസിറ്റിയെ രണ്ട് വിധത്തിൽ പറയാം.

എന്റോജീനിയസും എക്സോജീനിയസും. നമ്മുടെ ശരീരത്തിലുള്ള വ്യായാമ കുറവും ആഹാരരീതിയിൽ വരുന്ന മാറ്റങ്ങളുമാണ് എക്സോജീനിയസിന്റെ കാരണങ്ങൾ. എന്റോജീനിയസ് നമ്മുടെ ശരീരത്തുള്ള രോഗാവസ്ഥകൾ മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. ഹൈപ്പർ തൈറോയ്ഡ്സ് ഉള്ളവർ പിസിഒഡി പ്രശ്നമുള്ളവരിൽ മാനസിക നിലയിൽ മാറ്റം ഉള്ളവരിലും പ്രമേഹം കൊളസ്ട്രോൾ എന്നിവ ഉള്ളവരിലും ഇത് കണ്ടുവരുന്നു. അമിതവണ്ണം കൂടുമ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു രോഗമാണ് ടൈപ്പ് ടു ഡയബറ്റിക്സ്.

അമിതവണ്ണം ഉള്ളവരിൽ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുതലായിരിക്കും ഇത് ടൈപ്പ് ടു ഡയബറ്റിക്സ് ലേക്ക് നയിക്കുന്നു. അമിതവണ്ണം മൂലം രക്തസമ്മർദ്ദം വർദ്ധിക്കുന്നതിനും അതുമൂലം കൂർക്കംവലി ഉണ്ടാവുകയും ചെയ്യും.പൊണ്ണത്തടി മൂലം ഹാർട്ടറ്റാക്ക് വന്ധ്യത പിസിഒഡി ഫാറ്റി ലിവർ കിഡ്നി ഫെയിലിയർ എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകൾ ജീവിതത്തിലേക്ക് കടന്നു വരുന്നു. ഇത്തരത്തിലുള്ള അവസ്ഥകൾ ഒഴിവാക്കുന്നതിനായി അമിതവണ്ണം കുറക്കുകയാണ് പ്രതിവിധി. ഇതിനായി നമ്മുടെ ഭക്ഷണത്തിൽ നിന്നും വറുത്തതും പൊരിച്ചതും.

പാലുൽപന്നങ്ങളും മധുര പലഹാരങ്ങൾ ഉപയോഗങ്ങളും ജങ്ക് ഫുഡുകളുടെയും ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം കുറയ്ക്കുക എന്നാണ് പോംവഴി. അതുപോലെതന്നെ അരി ഭക്ഷണം മിതമാക്കുക പച്ചക്കറികളും ഇലക്കറികളും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകഎന്നിവയാണ് ചെയ്യേണ്ടത്.ഇവയ്ക്ക് പുറമേ നല്ലൊരു വ്യായാമo ഒരു മണിക്കൂറിൽ കുറയാതെ ശീലമാക്കുക അതോടൊപ്പം ഉറക്കവും ശ്രദ്ധിക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *