ഓർമ്മക്കുറവ് ക്ഷീണം എന്നിവ കാണുന്നുണ്ടോ..!! ഇതായിരിക്കാം പ്രശ്നം|vitamin B12 deficiency

ശരീരത്തിൽ ശരീരം കാണിക്കുന്ന ഓരോ ആരോഗ്യ പ്രശ്നങ്ങൾക്കും ഓരോരോ കാരണങ്ങൾ ഉണ്ടായിരിക്കാം. ഓരോ ആരോഗ്യ പ്രശ്നങ്ങളും നേരത്തെ മനസ്സിലാക്കി പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായ രീതിയിൽ പരിഹാരം കാണാൻ സാധിച്ചില്ല എങ്കിൽ മറ്റു പല അസുഖങ്ങൾക്കും ഇത് കാരണമാകാം. ഭക്ഷണത്തിൽ ചെറിയ അളവിൽ കാണുന്ന ഓർഗാനിക് സംയുക്തങ്ങളുടെ കൂട്ടമാണ് വൈറ്റമിൻ. ഇത് ആവശ്യമായ അളവിൽ ലഭിക്കുന്നില്ല എങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളെയും നേരിടേണ്ട ആവശ്യം വരാറുണ്ട്.

ബി ഗ്രൂപ്പ് മിനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ബീ 12 വൈറ്റമിൻ ബി 12 കുറഞ്ഞൽ നമ്മുടെ ശരീരം പല ലക്ഷണങ്ങളും കാണിക്കാം. അവ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് സെൽ ഉൽപാദനത്തിനും രക്തരൂപീകരണത്തിനും ആവശ്യമായ പോഷകമാണ്. ഇത് അനീമിയ ക്ഷീണം കൈകളിൽ കാൽപാദങ്ങളിലും ഉണ്ടാകുന്ന മരവിപ്പ് എന്നിവയിൽ നിന്നും ശരീരത്തെ സംരക്ഷിച്ചു നിർത്താൻ സഹായിക്കുന്നു.

ഡി എൻ എ രൂപീകരണത്തിനും ഇത് സഹായിക്കുന്നു. എന്നൽ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വൈറ്റമിൻ ബി 12 അഭാവം. നമ്മുടെ ശരീരം ഒരിക്കലും വൈറ്റമിൻ ബി 12 സ്വാഭാവികമായി ഉത്പാദിപ്പിക്കില്ല. വിവിധ ഭക്ഷണപദാർത്ഥങ്ങളിലൂടെ ആണ് ഇത് ക്രമപ്പെടുത്തുന്നത്. വൈറ്റമിൻ ബി 12 ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും നാഡി വ്യവസ്ഥയുടെ പ്രവർത്തനത്തിനും പ്രധാന പങ്കുവെക്കുന്ന ഒന്നാണ്.

അതുകൊണ്ടുതന്നെ വൈറ്റമിൻ ബി 12 അളവിൽ കുറവ് ഉണ്ടാകുന്നത് ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തെ കൂടി വഷളആക്കുന്ന ഒന്നാണ്. വൈറ്റമിൻ ബി 12 കുറവുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടത് ആണ് നാവിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റം. നാവിന്റെ മുകളിൽ ചെറിയ കുരുക്കൾ ഉണ്ടാവുകയും ഇത് ഭക്ഷണത്തിൽ രുചി വ്യത്യാസം ഉണ്ടാവുന്നതിനും നാവ് വിയർക്കുന്നതിനും കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top