ഉപ്പും ചെറുനാരങ്ങയും ഉപയോഗിച്ച് കിടിലൻ വിദ്യ… ഓ ഇത് ഇത്രയേ വേണ്ടു…|lemon and salt

നമ്മുടെ വീട്ടിൽ വളരെ എളുപ്പം ലഭ്യമായ ഒന്നാണ് ചെറുനാരങ്ങ. നിരവധി ആരോഗ്യ ഗുണങ്ങൾ ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ചെറുനാരങ്ങ. എന്നാൽ പലപ്പോഴും ചെറുനാരങ്ങയുടെ ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ പലപ്പോഴും അറിയാതെ പോകാറുണ്ട്. ചെറുനാരങ്ങയും ഉപ്പും ഉപയോഗിച്ച് വീട്ടിൽ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

നമ്മുടെ വീട്ടിൽ കാണാവുന്ന ചില കത്തികൾ തുരുമ്പ് പിടിച്ചിട്ടുള്ളത് കാണാം. അതുപോലെതന്നെ ചില സ്റ്റീൽ പാത്രങ്ങളും നൂൽപുട്ട് ഉണ്ടാക്കുന്ന അച്ച് ഇവയിലെല്ലാം തുരുമ്പ് പിടിക്കുന്ന അവസ്ഥ കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി നാരങ്ങയും ഉപ്പും ഉപയോഗിച്ചാൽ മതി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കത്തിയിലുള്ള തുരുമ്പ് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചെറിയ ഉപ്പ് എടുത്തിട്ട് നാരങ്ങയിൽ നന്നായി ഉരച്ചു കൊടുക്കുക.

അതുപോലെതന്നെ കത്തിയുടെ പുറം ഭാഗവും ഈ രീതിയിൽ തന്നെ ചെയ്യാവുന്നതാണ്. ഇങ്ങനെ നല്ല രീതിയിൽ ചെയ്തതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കാം. ഇങ്ങനെ ചെയ്താൽ അവിടെ തുരുമ്പ് പോകുന്നതാണ്. അതുപോലെതന്നെ നൂൽപുട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ സൈഡിൽ നല്ല രീതിയിൽ തന്നെ തുരുമ്പ് പിടിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി കുറച്ച് ഉപ്പ് ചെറുനാരങ്ങാനീര് മതി. ഇതിലേക്ക് കുറച്ചു ഉപ്പിട്ടു കൊടുത്താൽ നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.

ബ്രഷ് ഉണ്ടെങ്കിൽ ബ്രഷ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ഏതു പാത്രമാണെങ്കിലും ഈ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കും. നല്ല രീതിയിൽ ഉരക്കേണ്ട ആവശ്യമില്ല. അതുപോലെതന്നെ വുഡൻ കട്ടിംഗ് ബോർഡ് ക്ലീൻ ചെയ്യാനും ഉപ്പും ചെറുനാരങ്ങയും മതിയാകും. ഇറച്ചി മീൻ എന്നിവ കട്ട് ചെയ്തതിനുശേഷം ഇതുപോലെ ചെയ്യുകയാണെങ്കിൽ ബോർഡിലെ മണം പോയി വൃത്തിയായി ഇരിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.