രക്തക്കുറവിനെ പരിഹരിക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതൊന്നു കേട്ട് നോക്കൂ .

പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്ന ഒരു രോഗാവസ്ഥയാണ് വിളർച്ച. നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു വരുന്ന അവസ്ഥയാണ് വിളർച്ച എന്ന് പറയുന്നത്. ഇത്തരത്തിൽ വിളർച്ചയുണ്ടാകുമ്പോൾ അത് പലതരത്തിലാണ് നമ്മെ ബുദ്ധിമുട്ടിക്കുന്നത്. പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞു വരുമ്പോൾ രക്തത്തിലൂടെ ശരീരഭാഗങ്ങളിലേക്ക് എത്തുന്ന ഓക്സിജന്റെ അളവിലും കുറവ് ഉണ്ടാകുന്നു.

എന്നതിനാലാണ്. അത്തരത്തിൽ ഇത് പ്രധാനമായും നമ്മളിൽ സൃഷ്ടിക്കുന്നത് ക്ഷീണമാണ്. അസഹ്യമായ ക്ഷീണത്താൽ യാതൊരു തരത്തിലുള്ള പ്രവർത്തിയോ ജോലികളിലോ ഏർപ്പെടാൻ സാധിക്കാതെ വരുന്ന അവസ്ഥ ഉണ്ടാകുന്നു. അതുപോലെ തന്നെ എല്ലായിപ്പോഴും തളർച്ച ഉറക്കക്കുറവ് ശാരീരിക വേദനകൾ തലവേദന എന്നിങ്ങനെയുള്ള പല അസ്വസ്ഥതകളും ഇതേതുടർന്ന് ഉണ്ടാകുന്നു.

ഇത്തരത്തിൽ അനീമിയ എന്നുള്ള ഒരു അവസ്ഥ പല തരത്തിലുള്ള കാരണങ്ങൾ വഴിയാണ് ഉണ്ടാകുന്നത്. ചില സമയങ്ങളിൽ ശരിയായ വിധം രക്തം ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടാത്തതായിരിക്കും കാരണം. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിനെ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണങ്ങളുടെ അപര്യാപ്തത മൂലമാണ്.

അതുപോലെ തന്നെ ചില സമയങ്ങളിൽ നമ്മുടെ ശരീരത്തിന് ആവശ്യം രക്തം ഉണ്ടാകുമെങ്കിലും അത് പല മാർഗങ്ങളിലൂടെ ബ്ലീഡിങ് ആയി പോകുന്നുണ്ടാകാം. ഇത്തരം ഒരു അവസ്ഥ കൂടുതലായും സ്ത്രീകളിലാണ് കാണുന്നത്. സ്ത്രീകളിൽ ആർത്തവ സമയത്തുണ്ടാകുന്ന അമിതരക്തസ്രാവം ഹീമോഗ്ലോബിന്റെ അളവ് കുറയുന്നു. അതുപോലെ തന്നെ മറ്റെന്തെങ്കിലും ആക്സിഡന്റ് ഉണ്ടാകുന്നതിന്റെ ഭാഗമായി രക്തം വാർന്നു പോകുന്നതും അനീമിയ ഉണ്ടാകുന്നതിന് ഒരു കാരണമാണ്. തുടർന്ന് വീഡിയോ കാണുക.