വയറിൽ അൾസർ വരുത്തുന്ന ഭക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

വയറ് സംബന്ധമായിട്ടുള്ള രോഗങ്ങൾ വളരെയധികം ഇന്നത്തെ കാലഘട്ടത്തിൽ വർദ്ധിച്ചു വരികയാണ്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് വർദ്ധിച്ചു കൊണ്ടുവരുന്ന ഫാസ്റ്റ് ജങ്ക് ഫുഡുകളുടെ അഭിനിവേശമാണ്. മാറിവരുന്ന ഭക്ഷണരീതി വഴി പല തരത്തിലുള്ള രോഗങ്ങൾ ഉടലെടുക്കുകയാണ്. അവയിൽ ഒന്നാണ് വയറിലെ അൾസർ. ഈയൊരു രോഗാവസ്ഥ കൂടുതൽ ആയും മധ്യവയസ്കരായ സ്ത്രീകളിലും പുരുഷന്മാരിലും ആണ് കാണുന്നത്. വളരെയധികം വേദന സൃഷ്ടിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഇത്.

ഏകദേശം നമ്മുടെ വായയിൽ ഉണ്ടാകുന്ന പുണ്ണുകൾ വയറിനുള്ളിൽ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. ഈ അൾസർ പ്രധാനമായും ആമാശയത്തിന്റെ ഭിത്തികളിലും ചെറുകുടലിന്റെ ഭിത്തികളിൽ ആണ് കാണുന്നത്. ഇത് ഒന്നിലധികം ആയി കാണുകയും അതുവഴി വളരെയധികം വേദന ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം വേദന പ്രധാനമായും ഭക്ഷണം കഴിച്ചതിനു ശേഷം ആയിരിക്കും ഉണ്ടാവുക.

ഭക്ഷണം കഴിച്ചതിനുശേഷം വയറെരിച്ചിൽ ശർദ്ദി ഓക്കാനം എന്നിങ്ങനെയുള്ള പല അസ്വസ്ഥതകളും ഇതേ തുടർന്ന് ഉണ്ടാകുന്നു. ചിലവർക്ക് ഉറങ്ങുമ്പോൾ പോകും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഇത്തരം അസ്വസ്ഥതകൾ കാണുമ്പോൾ തന്നെ നാം വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. ഇത് പ്രധാനമായും വയറിന്റെ ഒരു സൈഡിലേക്ക് ഉള്ള വേദനയായിട്ടാണ് കാണുന്നത്.

അതോടൊപ്പം തന്നെ ധാരാളം എരിവ് പുളി എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് വേദന കൂടുന്നതായി കാണുന്നത്. അത്തരത്തിൽ അൾസർ ഉണ്ടാക്കുന്ന ഭക്ഷണമാണ് ദോശയും ചമ്മന്തിയും അതുപോലെ തന്നെ അച്ചാർ എന്നിങ്ങനെയുള്ളവ. അതോടൊപ്പം തന്നെ ഇത്തരം അസ്വസ്ഥതകളെ മറികടക്കാൻ ഭക്ഷണങ്ങൾ യഥാവിതം ചവച്ചരച്ച് കഴിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.