യൂറിൻ പാസ് ചെയ്യുമ്പോൾ ഈ ലക്ഷണം കാണുന്നുണ്ടോ… വൃക്കകൾ ഡാമേജ് ആകാം…

നിങ്ങളുടെ ശരീരത്തിൽ കാണുന്ന ചില ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ക്രോണിക് കിഡ്നി ഡിസീസിനെ കുറിച്ചാണ്. ഇത് എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ ആദ്യം നമുക്ക് കിഡ്നിയുടെ ഫംഗ്ഷൻസ് എന്താണെന്ന് മനസ്സിലാക്കാം. പ്രധാനമായും കിഡ്നിയുടെ ഫംഗ്ഷൻ എന്ന് പറയുന്നത് വേസ്റ്റ് ഡിസ്പോസൽ ആണ്. അതായത് നമ്മുടെ ശരീരത്തിലുള്ള കൂടുതലായിട്ടുള്ള മാലിന്യങ്ങൾ എല്ലാം തന്നെ ഇത് റിമൂവ് ചെയ്യുകയാണ് ചെയ്യുന്നത്.

അതുപോലെതന്നെ കൂടുതലായുള്ള വെള്ളം ഇത് റിമൂവ് ചെയുക ആണ് ചെയ്യുന്നത്. ഇത് പ്രധാനപ്പെട്ട ഫംഗ്ഷൻ ആണെങ്കിൽ കൂടി. ഇത് കൂടാതെ മറ്റ് ഫംഗ്ഷൻ കൂടി നമുക്ക് കാണാവുന്നതാണ്. ഇതുകൂടാതെ പ്രഷർ മൈന്റൈൻ ചെയ്യാൻ ഒരു വലിയ പങ്കുവയ്ക്കുന്നത് നമ്മുടെ കിഡ്നി തന്നെയാണ്. അതുപോലെതന്നെ നമ്മുടെ കിഡ്നി ചിലപ്പോൾ ഹോർമോൺസ് സെക്റേറ്റ് ചെയ്യാറുണ്ട്. അതായത് വൈറ്റമിൻ ഡി. ഇതിന്റെ അളവ് നിയന്ത്രിക്കാൻ കിഡ്നി സഹായിക്കുന്നുണ്ട്. അതുകൂടാതെ മറ്റ് പലതരത്തിലുള്ള ലവണങ്ങളുണ്ട്. ഇത്തരത്തിലുള്ള ലവണങ്ങളുടെ അളവ് വേണ്ട രീതിയിൽ നിയന്ത്രിക്കുന്ന ഫംഗ്ഷൻ കിഡ്നിയാണ് ചെയ്യുന്നത്.

ഇതിലെല്ലാം തന്നെ കൃത്യമായി നിയന്ത്രിക്കണമെങ്കിൽ ഒരു ഹെൽത്തി കിഡ്നി ആവശ്യമാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നും ഇതിന്‍റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് ഏകദേശം ഒരു വ്യക്തിയുടെ കിഡ്നി 100% ഫംഗ്ഷൻ ആണെങ്കിൽ അയാളുടെ ആരോഗ്യം നല്ല ഹെൽത്തി ആയിരിക്കും. എന്നാൽ അതിന്റെ 50 % മാത്രമാണ് കിഡ്നി വർക്ക് ചെയ്യുന്നതെങ്കിൽ വളരെ പ്രശ്നങ്ങളില്ലാതെ മാനേജ് ചെയ്യാൻ കിഡ്‌നിക്ക് സാധിക്കുന്നതാണ്.

എന്തെങ്കിലും ഒരു കംപ്ലൈന്റ്റ് വരുമ്പോൾ മിക്കവാറും അറിയുന്നത് വളരെ വൈകി ആയിരിക്കും. ചെറിയ ചെറിയ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വലിയ ഒരു കണ്ടീഷൻ ആയി കഴിയുമ്പോൾ ആയിരിക്കും പലപ്പോഴും അറിയുന്നത്. ഒരുപാട് കാരണങ്ങൾ കൊണ്ട് ക്രോണിക്കിഡ്നി ഡിസീസ് ഉണ്ടാകാറുണ്ട്. പ്രഷറിന് ഒരുപാട് വർഷങ്ങളായി മരുന്നു കഴിക്കുന്ന ആളുകൾക്ക് പിന്നീട് കിഡ്നി ഡിസീസ് ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അത് എങ്ങനെ ഉണ്ടാക്കുന്നു എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr