നമ്മുടെ ശരീരത്തിന് അത്യാവശ്യം ആയിട്ടുള്ള ഒരു ഘടകമാണ് കാൽസ്യം എന്നത്. എന്നാൽ ഇന്ന് ഒട്ടനവധി ആളുകളാണ് കാലത്തിന്റെ അഭാവം മൂലം വലയുന്നത്. കാൽസ്യത്തിന്റെ അഭാവം എന്ന് പറയുമ്പോൾ നാം ഓരോരുത്തർക്കും എല്ലുകളുടെയും വിലക്കുറവും പല്ലുകളുടെയും ബലക്കുറവും മാത്രമാണ് അറിവുള്ളത്. എന്നാൽ ഈ കാൽസ്യം നമ്മുടെ ശരീരത്തിൽ കുറയുകയാണെങ്കിൽ നമ്മുടെ ജീവൻ തന്നെ ഇല്ലാതാവുന്ന രോഗങ്ങൾ ഉടലെടുക്കുന്നതാണ്.
കാൽസ്യം ശരീരത്തിൽ കുറയുമ്പോൾ അത് പ്രധാനമായും ശാരീരിക വേദനകൾ ആയിട്ടാണ് പ്രകടമാകാറുള്ളത്. കാലുകളിലെ മസില് കയറ്റം കാല് വേദന ക്ഷീണം പല്ലുകൾ പൊട്ടിപ്പോകുന്ന അവസ്ഥ നഖങ്ങൾ പൊട്ടിപ്പോകുന്ന അവസ്ഥ എന്നിങ്ങനെയാണ് ഉണ്ടാകുന്നത്. കാൽസ്യം ക്രമാതീതമായി കുറയുകയാണെങ്കിൽ പെട്ടെന്നുള്ള വീഴ്ചകളിൽ പോലും എല്ലുകളും പൊട്ടുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് ആർത്രൈറ്റിസ് പോലെയുള്ള വലിയ രോഗങ്ങളിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്.
അതുപോലെതന്നെ നമ്മളിലെ ഉറക്കമില്ലായ്മ വിഷാദം ഡിപ്രഷൻ എന്നിങ്ങനെയുള്ള രോഗങ്ങളിലേക്ക് നയിക്കാൻ കഴിവുള്ള ഒന്നാണ് കാൽസ്യത്തിന്റെ അഭാവം. ഇത്തരത്തിൽ ഏതെങ്കിലും പ്രശ്നമുണ്ടെങ്കിൽ കാൽസ്യത്തിന്റെ ടാബ്ലറ്റ് കഴിക്കുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ കാൽസ്യത്തിന്റെ ടാബ്ലെറ്റ് കഴിച്ചതുകൊണ്ട് മാത്രം കാൽസത്തിന്റെ അഭാവം ഇല്ലാതായി തീരുന്നില്ല.
അതിനെ ആവശ്യമായി വേണ്ട മറ്റൊന്നാണ് വിറ്റാമിൻ ഡി. നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന് ആകിരണം ചെയ്യുന്നതിൽ പ്രധാന പങ്കുവയ്ക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി എന്നത്. ശരീരത്തിൽ ആവശ്യാനുസൃതമായി വിറ്റാമിൻ ഡി ഇല്ലെങ്കിൽ നാം എത്ര കാത്സ്യത്തിന്റെ ടാബ്ലറ്റ് എടുത്താലും യാതൊരു തരത്തിലുള്ള പ്രയോജനവുമില്ല. അതിനാൽ തന്നെ കാൽസത്തിന്റെ അഭാവം പരിഹരിക്കുമ്പോൾ വിറ്റാമിൻ D ധാരാളം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട് എന്ന് നാം ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.