5 Simple ways to identify Heart Attack : നാമോരോരുത്തരും പലപ്പോഴായി നേരിടുന്ന ഒരു പ്രശ്നമാണ് നെഞ്ചുവേദന. ചെറുതും വലുതുമായ നെഞ്ച് വേദനകൾ നാമോരോരുത്തരും നേരിട്ടിട്ടുണ്ട്. പല രോഗങ്ങളുടെയും ലക്ഷണമാണ് നെഞ്ചുവേദന. അതിനാൽ തന്നെ നെഞ്ചുവേദന ഉണ്ടാകുമ്പോൾ നാം അതിന്റെതായ ഗൗരവത്തോടെ അതിനെ കണ്ടുകൊണ്ട് മറികടക്കേണ്ടതാണ്. പ്രധാനമായി നെഞ്ചുവേദന ഉണ്ടാകുന്നത് ഹാർട്ടറ്റാക്ക് ഉണ്ടാകുമ്പോഴും ഗ്യാസ് വന്നു കയറുമ്പോഴും ആണ്. ഒട്ടുമിക്ക ആളുകളും നെഞ്ച് വേദന ഉണ്ടാകുമ്പോൾ ഗ്യാസ് എന്ന് തന്നെയാണ് കരുതുന്നത്.
എന്നാൽ ചിലവരിൽ പലപ്പോഴും ഇത് ഗ്യാസ് ആവാതെ അറ്റാക്കിന്റെ ഒരു ലക്ഷണമായും പ്രകടമാകാറുണ്ട്. ഇത്തരത്തിൽ അറ്റാക്കിന്റെ ലക്ഷണം ആയിട്ടാണ് നെഞ്ചുവേദന കാണുന്നതെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിനെ ചികിത്സിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഓരോ മിനിറ്റുകൾ വൈകും തോറും മരണത്തിലേക്കുള്ള ഓരോ മിനിറ്റുകൾ കൂടുകയാണ് ചെയ്യുന്നത്.
അത്തരത്തിൽ ഗ്യാസ് മൂലമാണോ നെഞ്ചുവേദന ഉണ്ടാകുന്നത് അതോ ഹാർട്ടറ്റാക്ക് മൂലമാണ് നെഞ്ചുവേദന ഉണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ വളരെ എളുപ്പമാണ്. അത്തരം ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഗ്യാസ് എന്നുപറയുന്നത് നമ്മുടെ ശരീരത്തിന് പറ്റാത്ത രീതിയിലുള്ള ഭക്ഷണം കഴിക്കുമ്പോൾ ശരീരം പ്രകടമാക്കുന്ന ഒരു ലക്ഷണമാണ്.
അതിനാൽ തന്നെ എന്തെങ്കിലും ഒരു സ്പെസിഫിക്കായിട്ടുള്ള ഭക്ഷണം കഴിച്ചിട്ടാണോ നെഞ്ചുവേദന വരുന്നതെന്ന് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഈ ഭക്ഷണം മുൻപ് കഴിച്ചപ്പോൾ ഇതുപോലെ ഗ്യാസ് വന്നിട്ടുണ്ടോ എന്നും നാം ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. ഈ ഭക്ഷണം കഴിച്ചിട്ട് ഇതുവരെയും ഗ്യാസ് വന്നിട്ടില്ല എങ്കിൽ ചിലപ്പോൾ അത് ഹാർട്ടറ്റാക്കിന്റെ ലക്ഷണമാകാം. തുടർന്ന് വീഡിയോ കാണുക.